സിന്ദൂരമേഘം ശൃംഗാരകാവ്യം

സിന്ദൂരമേഘം ശൃംഗാരകാവ്യം
സിന്ദൂരമേഘം ശൃംഗാരകാവ്യം
വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ
വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ
മണ്ണിൽ ഞങ്ങൾ
പറന്നു പറന്നു പറന്നു പോകും
(സിന്ദൂരമേഘം...)

മൃദുസ്മേരമായ് ഒളിവീശിടും
വിരഹാനുരാഗങ്ങളാൽ
എന്നും സൗന്ദര്യരൂപങ്ങളായ്
ചുണ്ടിൽ പുഞ്ചിരിയാൽ
നെഞ്ചിൽ മുന്തിരിയാൽ
കൊതിച്ചു മദിച്ചു ഞങ്ങൾ പോകും
(സിന്ദൂരമേഘം...)

കുറുമുല്ലപോൽ ചിരി തൂകിടും
കുളിർതേടും മോഹങ്ങളായ്
എന്നും കൗമാരസ്വപ്നങ്ങളാൽ
കണ്ണിൽ സീമന്തമായ്
എന്നും ഹേമന്തമായ്
ചിരിച്ചു രസിച്ചു ഞങ്ങൾ പോകും
(സിന്ദൂരമേഘം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindoora megham