കുങ്കുമക്കുറി അണിഞ്ഞു

 

കുങ്കുമക്കുറി അണിഞ്ഞു ആടി വാ
ആതിരാപ്പൂവുകൾ വിടരും വേളയിൽ
മനസ്സിൽ മയങ്ങാൻ മത്സഖീ
(കുങ്കുമക്കുറി...)

എൻ നെഞ്ചിലോ നിൻ പുഞ്ചിരി
രോമാഞ്ചമായ് വാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്റെ മുന്നിൽ നീയെന്റെ കണ്ണിൽ
നീയെന്നുമെന്നും വരുമോ തരുമോ
മധു പകർന്നു നീ
(കുങ്കുമക്കുറി...)

സ്നേഹാഞ്ജനേ എൻ മേനിയിൽ
നീഹാരമായ് വാ
നീയെന്ന രാഗം മോഹമായ് വാ
നീയെന്ന രാഗം മോഹമായ് വാ
ആ വിണ്ണിലോ നീ ഈ മണ്ണിലോ ഞാൻ
ഈ വെണ്ണിലാവിൽ നീ
അഴകിൽ ഒഴുകുമൊരു സുഗന്ധമോ
(കുങ്കുമക്കുറി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunkumakkuri aninju