ആന്റണി പെരുമ്പാവൂർ
മാലേക്കുടി ജോസഫ് ആന്റണിയാണ് - ആന്റണി പെരുമ്പാവൂരെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചത്. 1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു. പെരുമ്പാവൂർ ഇരിങ്ങൽ യുപിസ്കൂളിലും കരുനാഗപ്പള്ളി എംജിഎം ഹയർ സെക്കന്ററി സ്കൂളിലുമാണു പഠിച്ചത്. 1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങൾക്കു വേണ്ടിയും വാഹനം ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹൻലാലുമായുള്ള സൗഹൃദത്തിന്റെ തുടക്കം. മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ ഏറെ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായും ആന്റണി പെരുമ്പാവൂർ മാറി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഏറെ തിയറ്ററുകളുടെയും ഉടമയായ ആന്റണിയുടെ ഭാര്യ ശാന്തി, മക്കൾ അനീഷ, ആശിഷ് എന്നിവരാണ്.
അവലംബം : മനോരമ ആർട്ടിക്കിൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കിലുക്കം | ഡ്രൈവർ ആന്റണി | പ്രിയദർശൻ | 1991 |
അങ്കിൾ ബൺ | ഭദ്രൻ | 1991 | |
കമലദളം | സിബി മലയിൽ | 1992 | |
അദ്വൈതം | പ്രിയദർശൻ | 1992 | |
ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 | |
പിൻഗാമി | കോശി വർഗ്ഗീസിന്റെ ഡ്രൈവർ | സത്യൻ അന്തിക്കാട് | 1994 |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 | |
ഹരികൃഷ്ണൻസ് | ആന്റണി | ഫാസിൽ | 1998 |
അലിഭായ് | ബസ് ഡ്രൈവർ | ഷാജി കൈലാസ് | 2007 |
പുലിമുരുകൻ | ജീപ്പ് ഡ്രൈവർ | വൈശാഖ് | 2016 |
വില്ലൻ | ബി ഉണ്ണികൃഷ്ണൻ | 2017 | |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | ആന്റണി ബാവൂർ | അരുൺ ഗോപി | 2019 |
ദൃശ്യം 2 | എസ് ഐ ആന്റണി | ജീത്തു ജോസഫ് | 2021 |
ബ്രോ ഡാഡി | എസ് ഐ | പൃഥ്വിരാജ് സുകുമാരൻ | 2022 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നരസിംഹം | ഷാജി കൈലാസ് | 2000 |
രാവണപ്രഭു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
നാട്ടുരാജാവ് | ഷാജി കൈലാസ് | 2004 |
നരൻ | ജോഷി | 2005 |
രസതന്ത്രം | സത്യൻ അന്തിക്കാട് | 2006 |
ബാബാ കല്യാണി | ഷാജി കൈലാസ് | 2006 |
പരദേശി | പി ടി കുഞ്ഞുമുഹമ്മദ് | 2007 |
അലിഭായ് | ഷാജി കൈലാസ് | 2007 |
ഇന്നത്തെ ചിന്താവിഷയം | സത്യൻ അന്തിക്കാട് | 2008 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |
ഇവിടം സ്വർഗ്ഗമാണ് | റോഷൻ ആൻഡ്ര്യൂസ് | 2009 |
ചൈനാ ടൌൺ | റാഫി - മെക്കാർട്ടിൻ | 2011 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
സ്പിരിറ്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
ദൃശ്യം | ജീത്തു ജോസഫ് | 2013 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
ഓഫീസ്
ഓഫീസ് നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പിൻഗാമി | സത്യൻ അന്തിക്കാട് | 1994 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | 2022 |
ലൂസിഫർ | പൃഥ്വിരാജ് സുകുമാരൻ | 2019 |
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | ജിബി മാള, ജോജു | 2019 |
ഒടിയൻ | വി എ ശ്രീകുമാർ മേനോൻ | 2018 |
ആദി | ജീത്തു ജോസഫ് | 2018 |
ഒപ്പം | പ്രിയദർശൻ | 2016 |
ദൃശ്യം | ജീത്തു ജോസഫ് | 2013 |
അലിഭായ് | ഷാജി കൈലാസ് | 2007 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
മിന്നാരം | പ്രിയദർശൻ | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |