ചന്ദ്രലേഖ
ബാങ്ക് തട്ടിപ്പ് കേസിൽ കുടുങ്ങിയിരിക്കുന്ന തൻ്റെ അച്ഛനെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് മുംബൈയിൽ തൻ്റെ പെങ്ങളുടെ അടുത്തെത്തിയിരിക്കുന്ന ചെറുപ്പക്കാരനാണ് അപ്പുക്കുട്ടൻ നായർ. അവിടെ വച്ച്, യാദൃച്ഛികമായി ചന്ദ്രിക വർമ്മ എന്ന യുവതിയെ ഒരു കാറപകടത്തിൽ നിന്നയാൾ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിലുള്ളവർ അയാളെ ചന്ദ്രിക വർമ്മയുടെ ഭർത്താവായി തെറ്റിദ്ധരിക്കുന്നു.
Actors & Characters
Actors | Character |
---|---|
അപ്പുക്കുട്ടൻ / ആൽഫി | |
നൂറുദ്ദീൻ | |
വർമ്മ | |
ഡ്രൈവർ ഇരവിക്കുട്ടി പിള്ള | |
അക്കൗണ്ടന്റ് ശങ്കര കുറുപ്പ് | |
ഡി എസ് പി സത്യപാൽ | |
ഡോക്ടർ | |
ബീരാനിക്ക | |
ബാങ്ക് മാനേജർ വർഗ്ഗീസ് | |
രാമചന്ദ്രൻ | |
ഡോക്ടർ | |
രവി | |
ലേഖ | |
ചന്ദ്ര | |
വർമ്മയുടെ പെങ്ങൾ | |
അഡ്വ വേണു | |
മൈമുന | |
Main Crew
കഥ സംഗ്രഹം
"While You Were Sleeping" എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രം.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.
ചന്ദ്രലേഖ എന്ന് അപേരിൽത്തന്നെ തെലിങ്കിലും "ഹർ ദിൽ ജോ പ്യാർ കരേഗാ" എന്ന പേരിൽ ഹിന്ദിയിലും റീമെയ്ക് ചെയ്യപ്പെട്ടു.
തന്റെ പെങ്ങളെയും അളിയനേയും സന്ദർശിക്കുവാൻ മുംബൈയിലെത്തിയിട്ടുള്ള മലയാളിയാണ് അപ്പുക്കുട്ടൻ നായർ. നാട്ടിൽ ഒരു വ്യാജ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ട് നടപടികൾ നേരിടുന്ന അച്ഛനെ അതിൽ നിന്ന് രക്ഷിക്കാനായി കുടുംബ സ്വത്ത് വിൽക്കുക എന്നതാണ് അയാളുടെ ഉദ്ദേശം. എന്നാൽ, അതിനായുള്ള സമ്മതപത്രം ഒപ്പിടാൻ അപ്പുവിൻ്റെ പെങ്ങളെ അവരുടെ ഭർത്താവ് അനുവദിക്കുന്നില്ല. മാത്രമല്ല, അപ്പുക്കുട്ടനോട് അവിടെ നിന്നിറങ്ങിപ്പോകാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. അച്ഛനെ രക്ഷിക്കാൻ ഒരു വഴി തെളിഞ്ഞ് വരാതെ നാട്ടിൽ പോയിട്ട് കാര്യമില്ല എന്ന് മനസിലാക്കുന്ന അപ്പു മുംബൈയിൽ തന്നെ തുടരാൻ തീരുമാനിക്കുന്നു.
അയാൾ നേരെ പോകുന്നത് തൻ്റെ പഴയ സുഹൃത്തായ നൂറുദ്ദീൻ്റെ അടുത്തേക്കാണ്. തൻ്റെ അമ്മാവൻ്റെ ജ്യൂസ് കടയിൽ സഹായിയായി നിൽക്കുകയാണ് നൂറുദ്ദീൻ. അമ്മാവൻ്റെ മകളെ വിവാഹം കഴിക്കുക എന്നതാണയാളുടെ ലക്ഷ്യം. അപ്പുക്കുട്ടൻ്റെ കഥകൾ കേൾക്കുന്ന നൂറ്, താനും തുല്യ ദു:ഖിതനാണെന്ന് പറയുന്നു. ജീവിതം മുന്നോട്ട് പോകുന്നതിന് ഒരു പെയിൻ്റ് കട തുടങ്ങാൻ അവർ തീരുമാനിക്കുന്നു. അതിന് ബാങ്ക് ലോൺ ലഭിക്കണമെങ്കിൽ ഒരു പെയിൻ്റ് കട വാടകയ്ക്ക് എടുത്തിട്ടുണ്ടാവണം എന്ന് വ്യവസ്ഥയുള്ളതിനാൽ നൂറുദ്ദീൻ്റെ അമ്മാവനായ ബീരാൻറെ കയ്യിൽ നിന്നും ഒന്നേകാൽ ലക്ഷം അവർ കടം വാങ്ങി കട വാടകക്കെടുക്കുന്നു. എന്നാൽ പുതുതായി വന്ന ബാങ്ക് മാനേജർ ലോൺ കൊടുക്കില്ല എന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുന്നു.
ഇതിനിടെ, യാദൃച്ഛികമായി ചന്ദ്രിക വർമ്മ എന്ന സ്ത്രീയെ ഒരു കാറപകടത്തിൽ നിന്നും അപ്പു രക്ഷിക്കുന്നു. ആശുപത്രിയിലെത്തുമ്പോൾ അവിടെയുള്ളവർ ചന്ദ്രയുടെ ഭർത്താവ് ആൽഫിയായി അപ്പുക്കുട്ടനെ തെറ്റിദ്ധരിക്കുന്നു. ഉദയ വർമ്മ എന്ന ധനികനായ വ്യവസായിയുടെ ഏകമകൾ ആണ് ചന്ദ്ര. ചന്ദ്രയുടെ ബന്ധുക്കൾ ആരും തന്നെ ആൽഫിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്തതിനാൽ അവരും ആൽഫിയായി അപ്പുക്കുട്ടനെ കരുതുന്നു. ഉദയവർമ്മയുടെ ഡ്രൈവറായ ഇരവിയോട് അപ്പു സത്യം പറയുന്നുവെങ്കിലും മകളുടെ അപകട വാർത്ത കേട്ട് തകർന്നിരിക്കുന്ന ഉദയവർമ്മ നോർമൽ ആയതിന് ശേഷം പറയാം എന്നയാൾ പറയുന്നു. ഇതിനിടയിൽ ആശുപത്രിയിലെത്തുന്ന ബാങ്ക് മാനേജറും അപ്പുവിനെ ചന്ദ്രയുടെ ഭർത്താവായി കരുതുന്നു. തൻ്റെ ബാങ്കിൻ്റെ പ്രധാന ഇടപാടുകാരിയായ ചന്ദ്രയുടെ ഭർത്താവിൻ്റെ ലോണപേക്ഷ തള്ളുന്നത് അപകടമാണെന്ന് കരുതുന്ന മാനേജർ ലോൺ തരാമെന്ന് അപ്പുവിനോട് പറയുന്നു. തൻ്റെ ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനുള്ള വഴിയാണിതെന്ന് മനസ്സിലാക്കുന്ന അപ്പു ഈ ആൾമാറാട്ടം അങ്ങനെ തന്നെ തുടരാൻ തീരുമാനിക്കുന്നു. ശരീരം തളർന്ന് കിടക്കുന്ന ചന്ദ്ര എല്ലാം അറിയുന്നുണ്ടെങ്കിലും അവർക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.
ഇതിനിടെ മെഡിക്കൽ പഠനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇരവിയുടെ മകൾ ലേഖയ്ക്ക് അപ്പുക്കുട്ടൻ്റെ കാര്യത്തിൽ സംശയം തോന്നുന്നു. ലേഖയും ചന്ദ്രയുടെ ബന്ധുക്കളും ചേർന്ന് അപ്പുക്കുട്ടനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങുന്നു. തീർത്തും യാദൃച്ഛികമായി അപ്പുക്കുട്ടൻ്റെ യഥാർത്ഥ കഥ ലേഖ തിരിച്ചറിയുന്നു. അയാളുടെ അവസ്ഥ കണ്ട് ഒരനുകമ്പ ലേഖയ്ക്ക് അപ്പുവിനോട് തോന്നുന്നു.
വിദേശത്ത് ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ് കരസ്ഥമാക്കിയിട്ടുള്ള ലേഖ അവിടെ പോകുന്നതിന് മുന്നോടിയായി എല്ലാവരേയും കണ്ട് സമ്മതം വാങ്ങാനാണിപ്പോൾ എത്തിയിരിക്കുന്നത്. എല്ലാവരുടെയും അനുവാദം വാങ്ങി തിരിച്ചു പോകാൻ തുടങ്ങുന്ന ലേഖ അപ്പുവിനെ വഴിയിൽ വെച്ച് കാണുന്നു. കാര്യങ്ങളെല്ലാം സംസാരിച്ച് യാത്ര പറയാൻ അപ്പുവിനെ ലേഖ പിന്തുടരുന്നു. എന്നാൽ തെറ്റിദ്ധരിച്ച അപ്പു ലേഖയെ ഒരിടത്ത് പൂട്ടിയിടുന്നു. സമയം കഴിയുന്നതോടെ ലേഖയ്ക്ക് വിദേശത്ത് ഉന്നത പഠനത്തിന് ചേരാൻ കഴിയാതാവുന്നു. കാര്യങ്ങൾ മനസിലാക്കുന്ന അപ്പു ലേഖയോട് ക്ഷമ ചോദിക്കുന്നു. പതിയെ അവർ തമ്മിൽ പ്രണയത്തിലാകുന്നു.
ഇതിനിടെ ആശുപത്രി വിട്ട ചന്ദ്ര പതുക്കെ അപ്പുക്കുട്ടന്റെ സഹായത്തോടെ സംസാരശേഷിയും ചലന ശേഷിയും വീണ്ടെടുക്കുന്നു. അപ്പുക്കുട്ടനല്ല യഥാർത്ഥ ആൽഫിയെന്നും, യഥാർത്ഥ ആൽഫി തന്നെ ചതിച്ചുവെന്നും വീട്ടുകാരെ അറിയിക്കുന്നു. തനിക്ക് അപ്പുവിനെ ഇഷ്ടമാണെന്ന് ചന്ദ്ര ഉദയവർമ്മയോട് പറയുന്നു. ലേഖയും ഇതേ കാര്യം ഉദയവർമ്മയോട് പറയുന്നു. ഇതോടെ ധർമ്മ സങ്കടത്തിലാവുന്ന ഉദയവർമ്മ തൻ്റെ മകൾക്ക് വേണ്ടി മാറിത്തരാൻ ലേഖയോട് പറയണമെന്ന് ഇരവിയോട് ആവശ്യപ്പെടുന്നു. വിവരമറിയുന്ന ലേഖ സ്വയം പിന്മാറുകയും പഠനത്തിനായി വിദേശത്തേക്ക് പോകുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|