മിങ്ക് ബ്രാർ
Mink Brar
ചന്ദ്രലേഖയിൽ മോഹൻലാലിൻറെ അപ്പുകുട്ടനും ശ്രീനിവാസന്റെ നൂറും ചേർന്ന് മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക തീർത്തപ്പോൾ എന്ന സൂപ്പർഹിറ്റ് ഗാനരംഗത്തിലെ പ്രധാന നർത്തകി മിങ്ക് ആയിരുന്നു.
1993ൽ തന്റെ പതിമൂന്നാമത്തെ വയസ്സിൽ ദേവാനന്ദിന്റെ 'പ്യാർ കാ തരാനാ' എന്ന ചിത്രത്തിലൂടെയാണ് മിങ്ക് സിംഗ് ചലച്ചിത്രരംഗത്ത് അരങ്ങേറിയത്. കൂടുതലും നൃത്ത രംഗങ്ങളിലൂടെ ആണ് മിങ്ക് ശ്രദ്ധേയയാവുന്നത്. പ്രിയദർശന്റെ 'തേൻമാവിൻ കൊമ്പത്ത്' ഹിന്ദിയിൽ, 1998 ൽ അരവിന്ദ് സ്വാമിയെയും ജൂഹി ചൗളയെയും അഭിനയിപ്പിച്ച 'സാത്ത് രംഗ് കേ സപ്നേ' എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ, സോണിയ മലയാളത്തിൽ അവതരിപ്പിച്ച കുയിലി എന്ന കഥാപാത്രം ഹിന്ദിയിൽ ചെയ്തത് മിങ്ക് സിംഗ് ആയിരുന്നു.