ഇന്നലെ മയങ്ങുന്ന നേരം
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞികാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ (ഇന്നലെ മയങ്ങുന്ന...)
പടിപ്പുര വാതുക്കൽ തനിയേ നിൽക്കുമ്പോ
പലതും തോന്നിയതായിരിക്കാം
മകയിരം കാവിൽ തിരി വെച്ചു തൊഴുമ്പോൾ
വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശൻ
കൈ നോക്കി ചൊല്ലിയതായിരിക്കാം
കണ്ണാടി മുല്ലേ പറയൂല്ലേ (ഇന്നലെ...)
അടുപ്പത്തെ പാൽക്കുടം തിളക്കുന്ന പോലെ
ആശകൾ തുളുമ്പുന്നതായിരിക്കാം
തൊടിയിലെ കാക്കകൾ വിരുന്നു വിളിച്ചെന്നെ
കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം
നാടു തെണ്ടും പുള്ളുവന്റെ
നന്തുണി മൂളിയതായിരിക്കാം
നങ്ങേലിപ്പെണ്ണേ പറയൂലേ (ഇന്നലെ...)
------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Innale mayangunna neram
Additional Info
ഗാനശാഖ: