നീയറിഞ്ഞോ മേലേ മാനത്ത്

 

 

നീയറിഞ്ഞോ മേലെ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട് (2)
ആ  സ്വര്‍ഗത്തിലെ മുത്തച്ഛന്മാര്‍ക്ക്
ഇഷ്ടം പോലെ ഇനി കുടിക്കാമല്ലോ
(നീയറിഞ്ഞോ .....)

മടിച്ചു കൊതിച്ചു നിന്നിടാതെ
കുതിച്ചു നമുക്കവിടെ പോകണം (2)
പറന്നു നമ്മള്‍  ഹാ വിരുന്നു വന്നു(2)
കദനത്തിൻ കഥയെല്ലാം മറക്കാമെടാ
(നീയറിഞ്ഞോ ...)

കുടിച്ചു തല ചുറ്റി ഞാന്‍ ആകെ
കൊഴഞ്ഞു കൊഴ തെറ്റി പോയ് വീഴുമേ ..(2)
മനുഷ്യരല്ലേ നാം കുടിക്കുകിലും (2)
മനസ്സിന്റെ സമനില മാറാമോടാ
(നീയറിഞ്ഞോ ..)