അണ്ണാരക്കണ്ണാ വാ പൂവാലാ
രിരീസ രീസനി നീനീനിനി പാപനി സാനിസാ
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ..
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ
മൂവാണ്ടന്‍മാവേല്‍ വാ വാ
ഒരു പുന്നാരത്തേന്‍കനി താ താ
നങ്ങേലിപ്പശുവിന്റെ പാല്..
വെള്ളപ്പിഞ്ഞാണത്തില്‍ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതി
അണ്ണാരക്കണ്ണാവാ.. പൂവാലാ..
ചങ്ങാത്തം കൂടാന്‍.. വാ
അണ്ണാരക്കണ്ണാവാ.. ലച്ചു
ചങ്ങാത്തം കൂടാന്‍ വാ
മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടിപ്പെണ്ണേ.. ഓ..
മുക്കുറ്റിച്ചാന്തിന്റെ കുറിയും വരച്ചു നീ
ഒരു നാള്‍ അരികില്‍ വരാമോ
ഒരു നാള്‍ അരികില്‍ വരാമോ
പൊന്നാതിരതേന്‍ ചന്ദ്രികയില്‍ നീയും നീരാടി
ചിറ്റോളങ്ങള്‍ നെയ്യും പുഴയില്‍
കച്ചോലത്തിന്‍ മണമൊഴുകി
ഹൃദയം കവർന്നു നിൻ നാണം
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ..
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ
എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ ഒരു പാട്ട്..ഓ
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂട്ട്...കാണാനുള്ളൊരു കൂട്ട്....
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ..
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ....
എന്നാലും.. എന്നാലും.. നോവുമോർമ്മകൾ
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ..
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ..
മൂവാണ്ടന്‍മാവേല്‍ വാ വാ
ഒരു പുന്നാരത്തേന്‍കനി താ താ
നങ്ങേലിപ്പശുവിന്റെ പാല്..
വെള്ളപ്പിഞ്ഞാണത്തില്‍ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതി
അണ്ണാരക്കണ്ണാ വാ.. പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ..
അണ്ണാരക്കണ്ണാ വാ.. ലച്ചു
ചങ്ങാത്തം കൂടാന്‍ വാ..