നാദിർഷാ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ജീവനക്കാരനായ സുലൈമാന്റേയും പി എസ് സുഹറയുടേയും മകനായി ജനിച്ചു. ഏലൂരിലെ ഫാക്ട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ നാദിർഷ കളമശ്ശേരി സെന്റ് പോഴ്സ് കോളേജിൽ സാഹിത്യ വിദ്യാർത്ഥിയായി ചേർന്നു. പിതാവ് മരണമടഞ്ഞതിനുശേഷം നാദിർഷായ്ക്ക് ഫാക്ടിൽ ജോലി ലഭിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ നാദിർഷ പാരഡികളും മിമിക്രികളും അവതരിപ്പിക്കുമായിരുന്നു. കൊച്ചിൻ കലാഭവനിൽ ചേർന്ന അദ്ദേഹം അവരോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളും ചെയ്തു. കൂടാതെ സ്റ്റേജ് നാടകങ്ങൾ, അഭിനയം, പാട്ട്, എഴുത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. ദിലീപ്, കലാഭവൻ മണി, സലിം കുമാർ തുടങ്ങിയവരെ കലാരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ആളായിരുന്നു നാദിർഷ. 1991 -ൽ ദിലീപും നാദിർഷായും ചേർന്ന് "ഓണത്തിനിടക്ക് പുട്ടു കച്ചവടം" എന്ന പേരിൽ ഇറക്കിയ കോമഡി കസറ്റ് വലിയതോതിൽ പ്രശസ്തിനേടിയിരുന്നു. പതിനേഴ് വർഷത്തോളം അവർ ഏല്ലാ ഓണക്കാലത്തും ഇതിന്റെ തുടർച്ചയായി കോമഡി കസറ്റുകൾ ഇറക്കിയിരുന്നു.
1992 -ൽ കാസർകോട് കാദർഭായ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അദ്ദേഹം സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. 1996 -ൽ മാഞ്ചിയം എന്ന സിനിമയിലൂടെ നാദിർഷ ചലച്ചിത്ര പിന്നണി ഗായകനായി. 1998 -ൽ മീനാക്ഷി കല്യാണം എന്ന ചിത്രത്തിൽ എസ് രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിക്കൊണ്ട് നാദിർഷ ചലച്ചിത്ര സംഗീത സംവിധാന മേഖലയിൽ അരങ്ങേറി. 2000 -ത്തിൽ കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമയിൽ ബാലഭാസ്ക്കറിന്റെ സംഗീതത്തിൽ ഗാനരചന നിർവഹിച്ചുകൊണ്ട് ചലച്ചിത്രഗാന രചനയിലും അദ്ദേഹം തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിർവ്വഹിച്ചു. 2015 -ൽ ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ അമർ അക്ബർ അന്തോണി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് നാദിർഷാ ചലച്ചിത്ര സംവിധായകനായി. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി | റാഫി | 2024 |
ഈശോ | സുനീഷ് വാരനാട് | 2022 |
കേശു ഈ വീടിന്റെ നാഥൻ | സജീവ് പാഴൂർ | 2020 |
മേരാ നാം ഷാജി | ദിലീപ് പൊന്നൻ | 2019 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2016 |
അമർ അക്ബർ അന്തോണി | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2015 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കാസർകോട് കാദർഭായ് | തുളസീദാസ് | 1992 | |
മാനത്തെ കൊട്ടാരം | സാബു | സുനിൽ | 1994 |
ആലഞ്ചേരി തമ്പ്രാക്കൾ | സുനിൽ | 1995 | |
ഏഴരക്കൂട്ടം | ആന്റപ്പൻ | കരീം | 1995 |
ദില്ലിവാലാ രാജകുമാരൻ | ബാലൻ | രാജസേനൻ | 1996 |
ഇഷ്ടമാണ് നൂറുവട്ടം | സിദ്ദിഖ് ഷമീർ | 1996 | |
കുടമാറ്റം | സുന്ദർദാസ് | 1997 | |
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് | നിസ്സാർ | 1997 | |
ന്യൂസ് പേപ്പർ ബോയ് | നിസ്സാർ | 1997 | |
ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 | |
മൈ ഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1997 | |
മായാജാലം | ബാലു കിരിയത്ത് | 1998 | |
കോരപ്പൻ ദി ഗ്രേറ്റ് | വേണു | സുനിൽ | 2000 |
ജോക്കർ | എ കെ ലോഹിതദാസ് | 2000 | |
ഗാന്ധിയൻ | റഷീദ് | ഷാർവി | 2000 |
മേരാ നാം ജോക്കർ | സണ്ണി | നിസ്സാർ | 2000 |
ഷാർജ ടു ഷാർജ | വേണുഗോപൻ രാമാട്ട് | 2001 | |
രാവണപ്രഭു | ഹൈദ്രോസിന്റെ മകൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
ദോസ്ത് | തുളസീദാസ് | 2001 | |
www.അണുകുടുംബം.കോം | ഗിരീഷ് | 2002 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
നാദിർഷാ എഴുതിയ ഗാനങ്ങൾ
സംഗീതം
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കേശു ഈ വീടിന്റെ നാഥൻ | നാദിർഷാ | 2020 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
കുട്ടനാടൻ മാർപ്പാപ്പ | ശ്രീജിത്ത് വിജയൻ | 2018 |
ബെൻ ജോൺസൺ | അനിൽ സി മേനോൻ | 2005 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |