മുറ്റത്തെ മാവിൻ

മുറ്റത്തെ മാവിൻ ഒറ്റത്തടി കൊമ്പിൽ
ഒറ്റയ്ക്കിരിക്കണ പൂവാലി തത്തമ്മേ
മുറ്റത്തെ മാവിൻ ഒറ്റത്തടി കൊമ്പിൽ
ഒറ്റയ്ക്കിരിക്കണ പൂവാലി തത്തമ്മേ
ഇന്നുവരും മാരൻ പൊന്നു തരും
എന്നെ പൊന്നെ എന്ന് വിളിക്കും
എന്നെ പൊന്നെ എന്ന് വിളിക്കും...

മഴ പെയ്യുന്നെ ഹൊയ്‌ മദ്ദളം കൊട്ടുന്നെ
കണി വെള്ളരി മുത്തുക്കലയിൽ 
തുള്ളി തിളങ്ങുന്നേ (2)
തുഴ വീഴുന്നേ ഹൊയ് തോണി പറക്കുന്നേ
കുറുവാൽപ്പുഴ പാടവരമ്പിൽ
ഓടി നടക്കേണ്ടേ(2)

ഒന്നാംതിരുനാളിൽ കുനുകുന്നത്തറവാടിവിൽ
ചെറുചെന്തേനിൽ
മുങ്ങുന്നൊരിടത്തെപ്പെണ്ണേ
അന്നിക്കരകാവിൽ ഈ കുഞ്ഞോളുടെ
മാറിൽ മണിമാല്യം
അതു വീഴുന്നെടി മുത്തിപ്പെണ്ണേ
                                                      (മുറ്റത്തെ മാവിൻ)

തിരുതാലിപ്പൂ  ഹൊയ്‌ ചന്ദനം നീട്ടുന്നേ
അരികത്തെ ചിത്തിരക്കാറ്റും കാവടിയാടുന്നേ(2) 
അറവാതിൽക്കൽ ഹൊയ്‌ ദീപം തെളിയുന്നേ
പടിഞ്ഞാറ്റിൽ കുങ്കുമം തൂകി
സന്ധ്യ മടങ്ങുന്നേ(2)

തെക്കേച്ചെറുതിങ്കൾ മുടിമാടുന്നൊരു
പെണ്ണിൻമനസ്സിൽ കളിയാടുന്നെടി
തത്തപ്പെണ്ണേ
ചെല്ലചെറുതേരിൽ
ഈ പെണ്ണാളുടെ മുന്നിൽ
മണിമാരൻ വരവായിയെടി
മുത്തിപെണ്ണേ...
                                                     (മുറ്റത്തെ മാവിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muttathe mavin

Additional Info

Year: 
2000

അനുബന്ധവർത്തമാനം