രഘുപതി രാഘവ

രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര്‍ അള്ളാ തേരേ നാം
സബ്കോ സന്മതി ദേ ഭഗവാന്‍
രാമ രാമ ജയ രാജാറാം
രാമ രാമ ജയ സീതാറാം

വ്യാസഭാരത ഹൃദയം പാടിയ
ഓംകാര ധ്വനി ഉണരുകയായ്‌
വിന്ധ്യപര്‍വത സാനുവിലുയരും
സൂര്യപരാഗ സുഗന്ധവുമായ്‌
തമസ്സേ...............
വഴിമാറുക മണ്ണില്‍ നിന്നും

കൊയ്തു മെതിച്ചാല്‍ അത്താഴം
കൊറ്റിനു തികയാ വറ്റാണേ

നന്മകള്‍ പൊരുതി മരിക്കും
നഗരനിലാവിന്‍ തെരുവില്‍
വെന്തുനീറുമൊരു നീതിമേളകളില്‍
ആഹുതി ചെയ്തു ധര്‍മ്മം
നാം ആഹുതി ചെയ്തു
സനാതനമായൊരു ധര്‍മ്മം
ബുദ്ധി വെടിഞ്ഞവര്‍ പാടുന്നു
ബുദ്ധം ശരണം ഗച്ഛാമി
തത്വം വിറ്റവര്‍ പാടുന്നു
സത്യം ശരണം ഗച്ഛാമി

ശിവോഹം ബ്രഹ്മകമലത്തിന്‍ നാഭിയിലുണര്‍ന്നു
സാമവേദ വിഭാതങ്ങള്‍
സൗമ്യസാന്ദ്രമാം രാഗങ്ങള്‍

കാറ്റുവിതച്ചവര്‍ കൊയ്യുന്നു
കാല്‍വരി കേറിയ ദുഃഖങ്ങള്‍ (2)
രാജ്യം വിറ്റവര്‍ ചൊല്ലുന്നു
രാമജപാമൃത മന്ത്രങ്ങള്‍
ഹിമഗിരിമുടിയിലെ വരജല ഗംഗയും
അനിതരമന്ത്ര മനോമയ ഗംഗയും
ഒരു ശ്രുതി ചേര്‍ന്നു തരംഗിതമാക്കും
ഒരുനവഭാരത സംഗമഗാനം

രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raghupathi raghava