പൂന്തിങ്കളെ മൂവന്തിയായി (F)

പൂന്തിങ്കളെ മൂവന്തിയായി
മുകിലേറ്റു മായല്ലേ നീ
തിരിനാളമേ ഇരുൾ രാത്രിയായ്
കാറ്റേറ്റ്  പൊലിയല്ലേ നീ
നിഴലാർന്ന നിലാവിൽ ഒരു ചെറു കിളിമൊഴി തേങ്ങുകയായി..
(പൂന്തിങ്കളേ....)

നോവുന്ന താരാട്ടുമായ്...
രാപ്പക്ഷി കൂടേറവേ
ഏകാന്തയാമങ്ങൾ തൻ
തൂവൽ പൊഴിഞ്ഞീടവേ
ഒരു കണ്ണീരിൻ ചെറു തൂമുത്താൽ..
നിന്നോർമ്മ നെഞ്ചേൽക്കവേ
അകലെയോ.. അരികിലോ..
ഒരു വെൺപ്രാവുപോൽ നിന്റെ കാലൊച്ച കേൾക്കുന്നുവോ..
(പൂന്തിങ്കളേ..)

നീയെന്റെ മൺവീണയിൽ
ശോകാന്ത സംഗീതമായി..
മാറിൽ മയങ്ങുന്നൊരെൻ
വാത്സല്യ സാഫല്യമായി..
ഒരു പൂപോലും ഇതൾ
ചൂടാതെ..
വാടുന്നോരെരി വേനലിൽ
തളരുമീ മനസ്സുകൾ
കുളിരേകും കിനാവിന്റെ
കൈക്കുമ്പിൾ തേടുന്നുവോ
(പൂന്തിങ്കളേ...)

​​​​​​

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonthinkale moovanthiyaayi