നിറപറ
നിറപറയാരോ നിറയ്ക്കും മനസ്സിന്റെ
ഇറയത്തിരിക്കുന്ന മുറപ്പെണ്ണേ
നിറപറയാരോ നിറയ്ക്കും മനസ്സിന്റെ
ഇറയത്തിരിക്കുന്ന മുറപ്പെണ്ണേ
മകരം പിറക്കുന്ന പുലർകാലം
അന്ന് ഗുരുവായൂരിൽ വെച്ച് കല്യാണം..
മകരം പിറക്കുന്ന പുലർകാലം
അന്ന് ഗുരുവായൂരിൽ വെച്ച് കല്യാണം..
കല്യാണം, നമ്മുടെ കല്യാണം..
(നിറപറയാരോ)
മഞ്ചാടിമണി വാരി എറിയുന്നു നീ
എന്നെ കണ്ണാലെ തിരിനീട്ടി ഉഴിയുന്നു നീ
മഞ്ചാടിമണി വാരി എറിയുന്നു നീ
എന്നെ കണ്ണാലെ തിരിനീട്ടി ഉഴിയുന്നു നീ
കൊഞ്ചിക്കുഴഞ്ഞെന്റെ
നെഞ്ചോടൊതുങ്ങാതെ
പൂഞ്ചേല കിളിച്ചുണ്ടിൽ തിരുകുന്നു നീ..
കൊഞ്ചിക്കുഴഞ്ഞെന്റെ
നെഞ്ചോടൊതുങ്ങാതെ
പൂഞ്ചേല കിളിച്ചുണ്ടിൽ തിരുകുന്നു നീ..
മൗനത്തിനുണ്ടേ നൂറർത്ഥം...
മകരം പിറന്നോട്ടെ പറയാം ഞാൻ...
(നിറപറയാരോ)
തെങ്ങോല ചുരുൾ നീർത്തും
ഇളം കാറ്റിതിൽ
മിഴി മൂളുന്നു മയക്കത്തിൻ
അലർപൊയ്കയിൽ..
തെങ്ങോല ചുരുൾ നീർത്തും
ഇളം കാറ്റിതിൽ
മിഴി മൂളുന്നു മയക്കത്തിൻ
അലർപൊയ്കയിൽ....
പിന്നെ ഉണർന്നപ്പോൾ കണ്മുന്നിലില്ല നീ
പിന്നിലോ ഒരുമാത്ര വളകിലുക്കം...
പിന്നെ ഉണർന്നപ്പോൾ കണ്മുന്നിലില്ല നീ
പിന്നിലോ ഒരുമാത്ര വളകിലുക്കം...
കിലുക്കത്തിനുണ്ടേ നൂറർത്ഥം
മകരം പിറന്നോട്ടെ പറയാം ഞാൻ...
(നിറപറയാരോ)