അശകൊശലെൻ പെണ്ണുണ്ടോ

Ashakoshalen pennundo
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അശകൊശലെൻ പെണ്ണുണ്ടോ
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ (2)
പെണ്ണിന്റപ്പനു ക്യാഷുണ്ടോ
മണവാളൻ റെഡി മാളോരെ ഹേയ്

അശകൊശലെൻ പെണ്ണുണ്ടോ
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ
പെണ്ണിന്റപ്പനു ക്യാഷുണ്ടോ
അംബാനിക്കിനി മോളുണ്ടോ
റ്റാറ്റ ബിർള അങ്കിൾമാർക്കിനി
കെട്ടിക്കാനായി മകളുണ്ടോ
ശൃംഗാരവേല ശൃംഗാരവേല
ശൃംഗാരവേല ശൃംഗാരവേല

ഒത്തുപിടിച്ചാൽ മലയും പിളരും
കാശ് വിതച്ചാൽ പൊന്നും വിളയും
പൊന്നു കൊടുത്താൽ പെണ്ണും വളയും
സത്യമതാണല്ലോ
അക്കരെയുള്ളോരു പെണ്ണിന്നഴകും
ഇക്കരെയുള്ളോരു പെണ്ണിൻ നിറവും
കണ്ടു തലയ്ക്കു പിടിക്കാനിവാനോ നേരമില്ലല്ലോ
കോടി ലഭിക്കേണം
ലൈഫിന് മോടി കൊടുക്കേണം
പണമെണ്ണിത്തന്നാലോ
ബണ്ടിച്ചോറിൻ മോളേം കെട്ടാം
നാടുമൊത്തം ക്യാഷെടുത്ത് വീശിയാലിന്നു
ഏത് മോശമുള്ള പേരും ലേശം മാറിപ്പോകും
ശൃംഗാരവേല ശൃംഗാരവേല
ശൃംഗാരവേല ശൃംഗാരവേല

സാക്ഷാൽ ഭഗവാൻ കള്ളക്കണ്ണന്
പതിനാറായിരമാകാമെങ്കിൽ
ഇന്നീ കുഞ്ഞിക്കണ്ണന്  പെണ്ണൊരു ഡസനാകാമല്ലൊ
മുന്നിൽ നില്ക്കുന്ന മാലാഖക്കൊരു
മിന്നു കൊടുക്കാൻ അടിയനുവേണ്ടി
അന്തോണീസുപുണ്ണ്യളച്ചൻ കാവല് നിൽക്കുല്ലോ
വിട്ടുപിടിക്കേണം മറ്റൊരു നാട് പിടിക്കേണം
ബില്ഗേറ്റ്സ് മച്ചാന്റെ വീട്ടിൽ ഗേറ്റിൽ തട്ടിയാൽ
മോളിറങ്ങി വരുന്ന നേരം ലൈൻ കൊടുക്കേണം
അവരുടെ ക്യാഷ് മൊത്തം അടിച്ചു മാറ്റാൻ
അവളെ കെട്ടാം
ശൃംഗാരവേല ശൃംഗാരവേല
ശൃംഗാരവേല ശൃംഗാരവേല

owllkisGc2M