നാലമ്പലമാണയാനൊരു
നാലമ്പലമാണയാനൊരു തുണയായിടാം ഞാൻ
പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ
കളമൊഴി ചൊല്ലാൻ വാ പാട്ടുമൂളി വാ വാ
നീയെൻ പൂങ്കുയിലേ നീയെൻ തേൻങ്കുയിലെ (2 )
തൃപ്പെരിയാറിൽ എത്തിടെണം
തേവരെ കൈവണങ്ങി സന്നിധിയിൽ നിന്നിടണം
ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ
പാറയമ്മൽ കാവിലും പോന്നിടണേ
നീയെൻ പൂങ്കുയിലേ നീയെൻ തേൻങ്കുയിലെ
നാലമ്പലമണയാനൊരു തുണയായിടാം ഞാൻ
പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ
കളമൊഴി ചൊല്ലാൻ വാ പാട്ടുമൂളി വാ വാ
നീയെൻ പൂങ്കുയിലേ നീയെൻ തേൻങ്കുയിലെ
പുത്തരി നെല്ലുകൊണ്ടുവന്നേ
പൂനിലാവിൻ പാലോഴിച്ചേ
ഇത്തിരി നീ കൊണ്ടുവായോ
കരുതുമോ ചന്ദനവും തുളസിയും കുകുമവും
മീനുട്ടും നേർന്നിട്ട് കൂടെ വായോ
നീയെൻ പൂങ്കുയിലേ നീയെൻ തേൻങ്കുയിലെ
നാലമ്പലമാണയാനൊരു തുണയായി വാ വാ
പുതുമഴ നനയാതെ കുട ചൂടി താ താ
കളമൊഴി ചൊല്ലാൻ വാ പാട്ടുമൂളി വാ വാ
ആ നീയെൻ പൂങ്കുയിലേ നീയെൻ തേൻങ്കുയിലെ