അമ്പോ അമ്പമ്പോ ഇത് സൗഭാഗ്യക്കാലം

വട്ടുപിടിച്ചൊരു മൊട്ടച്ചാരുടെ പൊട്ടൻ ചെക്കനു
പട്ടണനടുവീന്നെട്ടണ കിട്ടി
കിട്ടിയൊരെട്ടണ പത്തണയാക്കി
പകിട കളിച്ചു കളഞ്ഞു കുളിച്ചു
കുളത്തിൽച്ചാടി ചത്തുമലച്ചൊരു കഥയല്ലേ

അമ്പോ അമ്പമ്പോ ഇത് സൗഭാഗ്യക്കാലം
ഹമ്മേ എന്റമ്മേ ഇനി സന്തോഷപ്പൂരം
കുറിയൊന്നും കിട്ടാതെ കോടീശ്വരനായല്ലോ
മാനത്തെ ശുക്രന്റെ മായാജാലം

ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം
ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം  (അമ്പോ അമ്പമ്പോ)

മാനം മുട്ടെ കെട്ടിപ്പൊക്കും കൊട്ടാരങ്ങൾ വാങ്ങേണം
സീലോയും മേഴ്സിഡിസും രണ്ടോ മൂന്നോ വാങ്ങേണം
സ്റ്റാറായ് സൂപ്പർസ്റ്റാറായ് ഇനി ബോളിവുഡിൽ ചെല്ലേണം
പൂജ, പിന്നെ ഡിമ്പിൾ എന്റെ കാൽക്കൽ വന്നു വീഴേണം

ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം
ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം  (അമ്പോ അമ്പമ്പോ)

ഹോട്ടലിൽ നല്ല ഹോട്ടൽ വേണം
കൊങ്കൺ റെയിൽവേ വാങ്ങേണം
ബോഡീഗാർഡായ് കൂടെ നടക്കാൻ 
ക്യാപ്സും ഗൺസും വാങ്ങേണം
നാളെ നാട്ടിലെങ്ങും നല്ല കൂറ്റൻ ശില്പം വെക്കേണം
പോയാൽ കാറ്റുപോയാൽ ഏഴു ദിവസം ബോഡി വെയ്ക്കേണം

ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം
ജിക്കന ജില്ലന ജിക്കന ജില്ലന 
ജിക്കന ജില്ലന ജംജംജം  (അമ്പോ അമ്പമ്പോ)