നോവുഭാരം ചുമലിൽ താങ്ങാൻ

നോവുഭാരം  ചുമലിൽ താങ്ങാൻ 
നൂറു കാതം താണ്ടീടാൻ
കാലമാകും രജകൻ പോറ്റും
 പ്രാണിയാണീ പാവങ്ങൾ
വിധി തരുന്ന വിഴുപ്പും പേറി 
വീഥി തോറും പായുമ്പോൾ
കുതികുതിച്ചു തമസ്സിൻ കുഴിയിൽ 
വീണുകേഴും കാക്കാലരാക്കോലങ്ങൾ  (നോവുഭാരം)

പാപജന്മപ്പടവുകൾ കേറി
പാത തോറുമലഞ്ഞാലും
കൊത്തിനായൊരു വറ്റു കിടയ്ക്കാൻ
കൊതി മുഴുത്തു നടന്നാലും
കഷ്ടജാതകമെരിയാലോ ശിഷ്ടജീവിതകഥയാവോ
മെയ് തളർന്നു മയങ്ങുമ്പോൾ
കൈവരുന്നതു കണ്ണീർക്കിനാവല്ലയോ  ( നോവുഭാരം  )

വേനലേകും വെയിലിൽ നിന്നും
വർഷകാലം പോൽപ്പെയ്തും
സ്വപ്നവാണിഭയാത്രകളിൽ
പൊൻകിനാവിൻ പൂ വിറ്റും
കുഞ്ഞുമോഹക്കൂടുകളിൽ
കൂരിരുട്ടിൻ രാവുകളിൽ
ശോകരാഗം പാടുകയോ
നെഞ്ചുനീറ്റിയീ പാവങ്ങൾ രാപ്പാടികൾ (നോവുഭാരം)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Novubhaaram

Additional Info

Year: 
2000

അനുബന്ധവർത്തമാനം