കണ്ടേ ഞാനാകാശത്തൊരു (സുഹ്റാ ജബീ)
സുഹ്റാ ജബീ സുബ്ഹിന്റെ മൊഞ്ചൊലീ
ചുണയുള്ളൊരാണ് വിരുന്നുവന്ന്
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്
പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നേ ചെറുമുന്തിരിപോലവൾ ചോന്നു തുടുത്തങ്ങ്
കിനാവിന്റെ കാന്താരിപ്പൂ എരിഞ്ഞേറണ്
ഹേയ്… കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്
തന്നാനാനെ നാനെനാനേ തന്നാനാനെ നാനെനാനേ
തന്നാനാനെ നാനെനാനേ തന്നാനാനെ നാനെ
കണ്ടു കണ്ടു കൊതിയുമ്മകൊണ്ട്
പിടയുന്ന രണ്ടു കരളേതാണ് (ഏതാണ്… ഏതാണ്…)
പൊന്നുമിന്നണൊരു ചന്തമുള്ള ചിരി
പന്തലുള്ളിലത് ആരാണ്
ഉപ്പാടൊപ്പമന്നു കണ്ടേ നിക്കാഹിന്റെയന്ന് നിന്നേ
കൊഞ്ചിമറിഞ്ഞേ രാവിന് മൊഞ്ചുനിറഞ്ഞേ
എട്ടണ വീണതു ചുറ്റണ പോലൊരു പുഞ്ചിരിതന്നേ
ഇത്തിരുകുപ്പികളൊത്തിരിവെച്ചൊരു
പിത്തളഡപ്പിയിലിട്ടു പൊതിഞ്ഞൊരു
കത്താണ് മുത്താണ്ട് തരികില്ലെന്നതു കഥ
ദറജപ്പൂ മോളല്ലേ ലൈലാ നീയെന്റെ ഖൽബല്ലേ
മജ്നുവായി ഞാൻ നിന്നെ ദുനിയാവാകെ തിരഞ്ഞില്ലേ
ലല്ലാലാല ലാല ലാലാ ലല്ലാലാല ലാല ലാ
ലല്ലാലാല ലാല ലാലാ ലല്ലാലാല ലാല ല
കാണാതകത്തൊരു കാറ്റുവന്നു കഥ
മൂളണ പോലൊരു ചേലാണേ
പാടാനിശലത് പൂതികൊണ്ട്
ഗസലായതു പോയൊരു ഹാലാണേ
കിന്നാരങ്ങൾ ചൊല്ലിനിന്ന് മിന്നാരത്തിൻ ചാരെ നിന്ന്
ശവ്വാലിന്റെയന്ന് വന്ന് ലന്തപ്പഴക്കായ തന്ന്
പിന്നെ നടന്നേ കാലടി നൊന്തു കുഴഞ്ഞേ
കമ്പനി കൂടാനിങ്ങനെ പാത്തുപതുങ്ങി നടന്നേ
ചുറ്റിലുമൊത്തിരി കത്തണ മൊട്ടുവിളക്കുകളിങ്ങനെ
മിന്നണ നേരത്തപ്പാടെ നിൻ കണ്ണിന്നിതളെന്നിൽ പതിക്കണ്
മിസ്റീലെ രാജൻ അസീസിന്റാരംഭ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
ഏതാണീ രാജാത്തീ ഏതാണീ രാജാത്തീ
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്
പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നേ ചെറുമുന്തിരിപോലവൾ ചോന്നു തുടുത്തങ്ങ്
കിനാവിന്റെ കാന്താരിപ്പൂ എരിഞ്ഞേറണ്
ഹേയ്…
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്