മറഞ്ഞിരുന്നുങ്കൊണ്ട്

മറഞ്ഞിരുന്നും കൊണ്ട് ഒളിഞ്ഞു നോക്കണ 
കറുത്ത കണ്ണാളേ കുറുമ്പീ... 
നാണം വേണ്ടെടി മടിച്ചിടാതിങ്ങു കടന്നുവന്നോളൂ....
മറഞ്ഞിരുന്നും കൊണ്ട് ഒളിഞ്ഞു നോക്കണ 
കറുത്ത കണ്ണാളേ കുറുമ്പീ... 
നാണം വേണ്ടെടി മടിച്ചിടാതിങ്ങു കടന്നുവന്നോളൂ....
കുണുങ്ങി കുണുങ്ങി അടുത്തു വാ 
എന്റെ അരയന്നപ്പിടയേ കരളേ... 
മധുര മുത്തമൊന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ...
കുണുങ്ങി കുണുങ്ങി അടുത്തു വാ 
എന്റെ അരയന്നപ്പിടയേ കരളേ... 
മധുര മുത്തമൊന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ...
മനസ്സിലുള്ളത് മനസ്സിലായെടി... 
പതുങ്ങിപ്പോരെടി കരിമഷിക്കണ്ണിൽ
കരിവളയില്ല കരളെടുത്തു ഞാൻ 
നിനക്ക് തന്നീടാം... 
കള്ളിപ്പെണ്ണേ നിനക്ക് തന്നീടാം...
നിനക്ക് തന്നീടാം...
എന്നെ തന്നെ നിനക്ക് തന്നീടാം... 

കുണുങ്ങി കുണുങ്ങി... 
കുണുങ്ങി കുണുങ്ങി അടുത്തു വാ 
എന്റെ അരയന്നപ്പിടയേ കരളേ... 
മധുര മുത്തമൊന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maranjirunnungondu