ഒരു നേരം കണ്ടില്ലെങ്കിൽ

ഒരു നേരം കണ്ടില്ലെങ്കിൽ..
വീണ്ടും നിന്നെ കാണുമ്പോൾ..
ഒരുപാടായ് തമ്മിൽ കണ്ടിട്ടെന്നൊരു തോന്നലിതെന്താണ്
തരിനേരം പോലും.. വേറെയാവാനാവില്ലെന്നോണം
നാൾ തോറും തമ്മിൽ ഇഷ്ടം.. കൂടി വരുന്നതു കൊണ്ടാണ്
ഓരോന്നും ചൊല്ലിച്ചൊല്ലി നേരം നാം.. അറിയാറുണ്ടോ
എന്നും ഏറെ.. ചൊല്ലാനുണ്ടല്ലോ.. ഓ
ഒരു നേരം കണ്ടില്ലെങ്കിൽ..
വീണ്ടും നിന്നെ കാണുമ്പോൾ
ഒരുപാടായ്.. തമ്മിൽ കണ്ടിട്ടെന്നൊരു തോന്നലിതെന്താണ്

അടുത്തിരുന്നാൽ.. നീയെൻ അടുത്തിരുന്നാൽ
സ്വയം മറന്നൊരുമിച്ചു പറന്നുയരും
തനിനച്ചിരുന്നാൽ നിന്നെ.. നിനച്ചിരുന്നാൽ
തലയിണക്കൊരു പിടി.. മുത്തം കൊടുക്കും
ഒരു മനസ്സിൽ നിന്നും ഇരുമനസ്സിൻ
താളം കേൾക്കാൻ എന്താണെന്താണ് ഓ..
ഒരു നേരം കണ്ടില്ലെങ്കിൽ...
വീണ്ടും നിന്നെ കാണുമ്പോൾ..
ഒരുപാടായ്.. തമ്മിൽ കണ്ടിട്ടെന്നൊരു തോന്നലിതെന്താണ്

മയങ്ങിയെന്നാൽ.. ഒന്നു മയങ്ങിയെന്നാൽ..
എന്നും.. നീയെൻ കണ്ണിൻ മുൻപിൽ.. തുടിച്ചു നിൽക്കും
കൊതിച്ചു നിന്നാൽ.. സ്വനം കൊതിച്ചു നിന്നാൽ
എന്റെ മണി തത്ത നിന്റെ കൊഞ്ചൽ അനുകരിക്കും..
അതിരുവരെ ഇനിയൊരു നിഴലായ്
എന്നും നമ്മൾ.. ഒന്നിച്ചാണല്ലോ..ഓ

ഒരു നേരം കണ്ടില്ലെങ്കിൽ...
വീണ്ടും നിന്നെ കാണുമ്പോൾ...
ഒരുപാടായ്.. തമ്മിൽ കണ്ടിട്ടെന്നൊരു തോന്നലിതെന്താണ്
ഓരോന്നും ചൊല്ലിച്ചൊല്ലി നേരം നാം അറിയാറുണ്ടോ
എന്നും ഏറെ ചൊല്ലാനുണ്ടല്ലോ.. ഓ
ഒരു നേരം കണ്ടില്ലെങ്കിൽ...
വീണ്ടും നിന്നെ കാണുമ്പോൾ
ഒരുപാടായ് തമ്മിൽ കണ്ടിട്ടെന്നൊരു തോന്നലിതെന്താണ്
തരിനേരം പോലും.. വേറെയാവാനാവില്ലെന്നോണം
നാൾതോറും തമ്മിൽ.. ഇഷ്ടം കൂടി വരുന്നത് കൊണ്ടാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru neram kandillenkil

Additional Info

Year: 
2017