പ്രവാസി
അറബി നാട്ടില് പൊന്നുവിളയണ
കഥകളായിരം കേട്ടു വീട്ടില് ഗതിയില്ലാണ്ടൊരു
പോക്ക് പോയത് കേൾക്ക് ചങ്ങായി
ഞമ്മള് കൊടല് കരിയണ വെയില് കൊണ്ടൊരു
കടലിനിപ്പുറം നിന്ന് പൊരിയണതോർക്ക് ചങ്ങായി
എൻ കഥ കേൾക്ക് ചങ്ങായി.. (2)
വീട്ടിലുള്ള വിശേഷമെഴുതിയ കത്ത് കയ്യിൽ കിട്ടും നേരത്ത്
കത്തിയെരിയണ സൂര്യൻ ഞമ്മടെ ചങ്കിലാളുന്നു
ഖൽബിലെ മൈന തേങ്ങുന്നു ...
അവളുടെ കണ്ണുനീരിലലിഞ്ഞ വാക്കുകൾ
കണ്ടു കരളു പിടഞ്ഞു മറുപടി ചൊല്ലിടാതെ വേദന
കടിച്ചു തീർക്കും ഞാൻ..
കുബ്ബൂസിൽ കടിച്ചു തീർക്കും ഞാൻ...
അത്തറും നഖംവെട്ടിയും ഒരു പാട്ടുപെട്ടിയും
ബാമും സിഗരറ്റും ഹീറോ പേനയും
കൂളിംഗ് ഗ്ളാസ്സുമായി പെട്ടി കെട്ടുമ്പോൾ...
പണ്ട് പെട്ടി കെട്ടുമ്പോൾ ചെറിയൊരു
കവറിനുള്ളില് വാങ്ങിവച്ചൊരു പിരിശമേറിയ
സ്വർണ്ണമാലയിൽ ചേർത്തു വച്ചൊരു
വിരഹമണികള് പുഞ്ചിരിക്കുന്നു ....
കാണാൻ പൂതിയേറുന്നു...
പൊന്നുമക്കടെ കുഞ്ഞു ചിരികളും
വേണ്ടപ്പെട്ടവർ മാഞ്ഞുപോയതും
നാട്ടിലൊഴുകണ പുഴയും മഴയുമിന്നാരു കാണുന്നു
ഞങ്ങടെ വിധിയിതാകുന്നു...
നമ്മുടെ നാട്ടിലുത്സവ കാലമായിടും നേരം
ഖൽബ് പിടഞ്ഞു പോകിലും
യോഗമില്ലൊരു നാളും ഞങ്ങളെ ഓർക്ക് ചങ്ങായി
പാവം പ്രവാസി ചങ്ങായി...
അറബി നാട്ടില് പൊന്നുവിളയണ
കഥകളായിരം കേട്ടു വീട്ടില് ഗതിയില്ലാണ്ടൊരു
പോക്ക് പോയത് കേൾക്ക് ചങ്ങായി
ഞമ്മള് കൊടല് കരിയണ വെയില് കൊണ്ടൊരു
കടലിനിപ്പുറം നിന്ന് പൊരിയണതോർക്ക് ചങ്ങായി
എൻ കഥ കേൾക്ക് ചങ്ങായി.. (2)