ജീലെ തു

ജീലെ തു.. ജീലെ തു... യഹാ
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച്  ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ  ആദാ..

എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
അല്ലേലും നമ്മുടെ ഭൂമിയിൽ ഇല്ലാത്തൊരു ചന്തം വേറെ
തീരത്തുണ്ടെന്നു പറഞ്ഞാൽ ഉണ്ടോ നേരുണ്ടോ...
അത് തേടിയാണ് യാത്രയെങ്കിൽ
അതിനു പൊരുളുണ്ടോ...
എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
ജീലെ തു.. ജീലെ തു... യഹാ...
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച്  ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ  ആദാ

ഈ തീരം നിന്നാൽ ചിന്ത മറുതീരത്താണോ പച്ച
എന്തിനാണീ തീരാ നെട്ടോട്ടം...
കയ്യെത്തും ദൂരെ നിന്നും കണ്ണെത്താ ദൂരത്തോളം
മാനസം കൊണ്ടെന്നും സഞ്ചാരം ..
സ്വപ്നമെന്നൊരു കൂട്ടുകാരൻ
സ്വന്തമുള്ളവർ നമ്മൾ...
അവനേതും തിരിവെട്ടം..  
ഈ വാഴ്വിൻ തിരിവെട്ടം
എന്നാലും ജീവന്റെ കൈത്താങ്ങാണല്ലോ...
ജീലെ തു.. ജീലെ തു... യഹാ...
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച്  ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ  ആദാ
ഹേ ...നനനാനേ ...നാനനാ...
നനനാനേ ...നാനനാ...

കൊട്ടാരം ഇല്ലെന്നാലും പൊൻ നാണ്യം ഇല്ലെന്നാലും
നെഞ്ചിനുള്ളിൽ വേണം ആനന്ദം..
ഒരു സ്നേഹത്തിൻ പൂക്കാലം...
നാം തമ്മിൽ തീർക്കും നേരം
വന്നു ചേരും താനേ ഉല്ലാസം
ഉൾ തുറന്നൊരു പുഞ്ചിരിയോടെ
മണ്ണിൽ വാഴുവാനായാൽ...
അതിലെല്ലാം ഉണ്ടല്ലോ ഇനിയൊന്നും വേണ്ടല്ലോ
നാമിന്നാ സ്വർഗ്ഗത്തിൻ മുറ്റത്താണല്ലോ...
ജീലെ തു.. ജീലെ തു... യഹാ...
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച്  ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ  ആദാ
 
എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ
അല്ലേലും നമ്മുടെ ഭൂമിയിൽ ഇല്ലാത്തൊരു ചന്തം വേറെ
തീരത്തുണ്ടെന്നു പറഞ്ഞാൽ ഉണ്ടോ നേരുണ്ടോ...
അത് തേടിയാണ് യാത്രയെങ്കിൽ
അതിനു പൊരുളുണ്ടോ...
എങ്ങാണ്ടൊരു സ്വർഗ്ഗമിരിപ്പുണ്ടെന്നങ്ങു നിനച്ചു കഴിഞ്ഞി-
ട്ടിന്നോളം അംങ്ങനൊരേടം കണ്ടൊരാരുണ്ടോ..
ജീലെ തു.. ജീലെ തു... യഹാ...
ആയി ഹെ.. ഖുശി കി ബഹാർ
യെ സമച്  ലേ.. ഇസ് ഖുശി കാ.. തു ഹി ഹെ  ആദാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeele thu

Additional Info

Year: 
2017