മധുരിക്കും ഓർമ്മകളേ

Year: 
2016
Mathurikkum Ormakale
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മധുരിക്കും ഓർമ്മകളേ... 
ഓർമ്മകളേ...
Hey... Love is what is for singing n dancing n 
talking n riding n painting n breathing n topping.. 
slipping...hugging... kissing...living... die...

അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് 
ഞാൻ, ആറ്റുനോറ്റു നോക്കിയിരുന്നതോർക്കുന്നുണ്ടോ...
We are living for... We are dying for... 
അല്ലിയാമ്പൽ കടവിനിക്കരെ നിന്നെയും കാത്ത് 
ഞാൻ, പാട്ട് മൂളി കാത്തുനിന്നതോർക്കുന്നുണ്ടോ...
പ്രേമപ്പൂപളുങ്കു വള്ളം അനുരാഗ കരിക്കിൻ വെള്ളം 
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം....
താമര നീ കണ്ടു കൊതിച്ചൂ... ഞാനതുമായ് ഓടിയണഞ്ഞൂ...
അന്ന് കണ്ടു  നിൻ കവിളിൽ താമരപ്പൂവ്.... നല്ല താമരക്കാട്...

അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് 
ഞാൻ, ആറ്റുനോറ്റു നോക്കിയിരുന്നതോർക്കുന്നുണ്ടോ...
അല്ലിയാമ്പൽ കടവിനിക്കരെ നിന്നെയും കാത്ത് 
ഞാൻ, പാട്ട് മൂളി കാത്തുനിന്നതോർക്കുന്നുണ്ടോ...

താമസമെന്തേ വരുവാനെന്നു മെല്ലെ പാടും നേരം...
ഓടി വന്ന പെണ്ണെ നിനക്കോർമ്മയില്ലയോ...
പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണെ
നിന്റെ പഞ്ചസാര വാക്കിൽ ഞാനും മയങ്ങിയില്ലയോ...
അന്ന് നിന്നെ കണ്ടതിനു ശേഷമാണ് അനുരാഗം 
എന്താണെന്ന് ഞാനറിഞ്ഞതെന്റെ സുന്ദരീ...
പ്രാണസഖീ ഞാൻ വെറുമൊരു പാമരാനാം പാട്ടുകാരൻ 
എന്നാലുമെൻ ഓമലാളെ കാണും നിന്നെ പൂങ്കിനാവിൽ....
തത്തിനത്തോം... തകതിനത്തോം...
തത്തിനത്തോം തകതിനത്തോം തതരികിട 
ധിതരികിട ധാം തരികിട ധിം തരികിട...

ചക്രവർത്തിനീ... നിനക്കായ് ശില്പ ഗോപുരം തുറക്കാം 
പുഷ്പപാദുകങ്ങൾ മാറ്റി അകത്തു വരൂ...
തങ്കഭസ്മ കുറിയുമിട്ട് വന്നു നിൽക്കും തമ്പുരാട്ടി 
തിങ്കളാഴ്ച നോമ്പ് നിന്റെ മുടക്കിടും ഞാൻ...
ചന്ദ്രബിംബം നെഞ്ചിലേറ്റി തുള്ളിയോടും പുള്ളിമാനേ...
എന്തിനെന്നെ അമ്പിനാലെ എയ്തു വീഴ്ത്തി നീ...
ഹേ ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പമേ...
ചന്തമുള്ളൊരു പെണ്മണീ.. എന്തിനെന്നെ മയക്കി പെണ്ണെ...
തത്തിനത്തോം... തകതിനത്തോം...
തത്തിനത്തോം തകതിനത്തോം തതരികിട 
ധിതരികിട ധാം തരികിട ധിം തരികിട...

അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് 
ഞാൻ, ആറ്റുനോറ്റു നോക്കിയിരുന്നതോർക്കുന്നുണ്ടോ...
അല്ലിയാമ്പൽ കടവിനിക്കരെ നിന്നെയും കാത്ത് 
ഞാൻ, പാട്ട് മൂളി കാത്തുനിന്നതോർക്കുന്നുണ്ടോ...
പ്രേമപ്പൂപളുങ്കു വള്ളം അനുരാഗ കരിക്കിൻ വെള്ളം 
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം....
താമര നീ കണ്ടു കൊതിച്ചൂ... ഞാനതുമായ് ഓടിയണഞ്ഞൂ...
അന്ന് കണ്ടു  നിൻ കവിളിൽ താമരപ്പൂവ്.... നല്ല താമരക്കാട്...
We are Dancing for... We are Riding for... We are Living for... We are Dying for...

Shajahanum Pareekuttiyum | Official Audio Jukebox | Kunchacko Boban | Jayasurya | Amala Paul