ഹേ ബലേ ബലേ

ഹേ ബലേ ബലേ ബലേ ബലേ....
ഏലാലോ ഏലാലോ...ജിങ്കിലി ചക്കിലി ഏലാലേയോ...
ജില്ലേലോ ജില്ലേലോ ജില്ലേ ജില്ലേലോ...................
അരിയിടിയ്ക്കുമ്പം പൊര കുലുങ്ങണ്...
വെറകൊടിയ്ക്കുമ്പം മരം കുലുങ്ങണ്.....(2)
ഇടുന്ന മൊട്ടക്കൊന്നടയിരിയ്ക്കെടീ  അരമനക്കുയിലേ....
(അരിയിടിയ്ക്കുമ്പം....................കുയിലേ)
തെരയടിയ്ക്കുമ്പം കര വെറയ്ക്കണ്....
കര വെറയ്ക്കുമ്പം തെര ചിരിയ്ക്കണ്.....(2)
തെര പിടിയ്ക്കുവാൻ മല വിരിയ്ക്കണം മലക്കം വച്ചാലും.....
(അരിയിടിയ്ക്കുമ്പം....................കുയിലേ)

റംബാരേ റംബാരേ റംബാ റംബാരേ.........
മുരിയ്ക്കുംമുള്ളിന്‌ കുളിര് കോരണ്.....
കരിയ്ക്കും വെള്ളത്തിനെരിവും കൂടണ്....
അരപ്പിരിയുള്ള അരയൻചെക്കനിന്ന് അരചൻ പെണ്ണാളേ.....(2)
തട്ടലും മുട്ടലും മാനത്ത് കേക്കുമ്പം...
തട്ടിൻപുറത്തൊരു കട്ടുറുമ്പിൻ പെണ്ണ്...
കെട്ടിപ്പിടിക്കണ് മുത്തം കൊടുക്കണ് മിടുക്കി കണ്ണാളേ......
(അരിയിടിയ്ക്കുമ്പം....................കുയിലേ)2 

കെട്ടുപിണഞ്ഞിട്ടൊരെട്ടുകാലി ചേട്ടൻ 
കെട്ടൊന്നഴിയ്ക്കാതെ കെട്ടിമറിയുമ്പം....
ചെണ്ടയടിയ്ക്കണ് താളം പിടിക്കണ്‌ എട്ടുകാലി ചേടത്തി....(2)
കണ്ടറിയുന്നോരു കണ്ണൂരുകാരനെ കിണ്ണം വച്ചോരു തള്ളുകൊടുത്തിട്ട്...
നിന്ന് തിരിഞ്ഞിട്ടാപ്പെണ്ണു ചിരിയ്ക്കണതെന്തിന് ചങ്ങാതീ.....(2)...(പല്ലവി)
(അരിയിടിയ്ക്കുമ്പം....................കുയിലേ)2

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
he bale bale

Additional Info

Year: 
2012

അനുബന്ധവർത്തമാനം