പൈങ്കിളിയല്ലേ

 

ഓ ഹോ..ഓ....ഓ....
ആ...ആ....ആ..........(2)
പൈങ്കിളിയല്ലേ....നീയെന്നുള്ളിൽ പൂക്കും ചില്ലയിതിൽ....
കൂട്കൂട്ടാൻ വരില്ലേ....കൂട് കൂട്ടാൻ വരില്ലേ....(2)
ഈ വഞ്ചിപ്പാട്ടിൻ തോരാശീലും പാടിപ്പാടി വരൂ....
ഈ നദീ തീരങ്ങളിൽ...ഈ നദീ തീരങ്ങളിൽ.....

അംബരം പൂകിനിൽക്കും എൻ അനുഭൂതികളിൽ
വർണ്ണരേഖാങ്കിതമായ് നിൻ അനുരാഗം സഖീ.....(2)
സീമന്തം നുകർന്നെനിയ്ക്കേകീ ഭവാൻ ആനന്ദം....
മാനസം പൂത്തുലഞ്ഞൂ മാലതീ മല്ലികപോൽ.......
(പൈങ്കിളിയല്ലേ...............വരില്ലേ...)

ആ.....ആ......ആ........................
ചന്ദനക്കുളിരുറയും മഞ്ഞണിത്താഴ്വരയിൽ...
പിന്നെയും വന്നണഞ്ഞൂ ജന്മസഞ്ചാരികൾ നാം....(2)
കൈവല്യം കൊള്ളും നിന്നിൽ താനേ പൂക്കും താരുണ്യം......
എന്നിലേക്കൊഴുകി വന്നൂ....ഇന്നതിനാത്മ ഗന്ധം.....

ഈ വഞ്ചിപ്പാട്ടിൻ തോരാശീലും പാടിപ്പാടി വരൂ....
ഈ നദീ തീരങ്ങളിൽ...ഈ നദീ തീരങ്ങളിൽ.....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
painkiliyalle

Additional Info

Year: 
2012

അനുബന്ധവർത്തമാനം