തിരുതാലി പൊന്നുരുകും

ലാ...ല.....ല ....ലാ.....ആ...ലാ...ല..ല....
 
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം...
ഇരുഹൃദയത്തിൽ തിരുവാതിരമഴ പൊഴിയും നേരം....(2)
മംഗളങ്ങൾ പാടാൻ വന്നൂ രാപ്പാടികൾ....
കിനാമൈനകൾ............
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം...
ഇരുഹൃദയത്തിൽ തിരുവാതിരമഴ പൊഴിയും നേരം....

തങ്ക മഞ്ഞൾപ്പൊടി തൂകുന്നൂ തിങ്കൾ നിന്റെ ഇളം നെഞ്ചിൽ...
കുങ്കുമച്ചാറലയിൽ നിന്നുടെ അംഗരാഗ മദം തിങ്ങീ....(2)
ഇന്ദ്രലോക പഥങ്ങൾ വർണ്ണ ദീപാവൃതം....
സുധാനിർഭരം...
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം...
ഇരുഹൃദയത്തിൽ തിരുവാതിരമഴ പൊഴിയും നേരം....

ശില്പധന്യ കുടീരമിതിൽ നീ കല്പനാരുണ സുന്ദരിയായ്...
ചിത്രവീണയിൽ അംഗുലി തഴുകീ.....
എത്ര പൂക്കണി വല്ലരികൾ.....ഹോ ...(2)
അന്തരംഗം തേടി യുഗ്മ ഗാനാമൃതം....
നിശാസംഗമം........
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം...
ഇരുഹൃദയത്തിൽ തിരുവാതിരമഴ പൊഴിയും നേരം....(2)

Thiruthali Ponnurukum (F) - Snake and Ladder