എടാ മനുവേ നമ്മള്‍

എടാ മനുവേ നമ്മള്‍ തിരോന്തരത്തെത്തിയെടാ
പൊന്നാന്റണിയേ എന്റെ കണ്ണു നിറഞ്ഞേടാ (2)
പടം പിടിക്കണം മോനേ..
നമ്മക്ക് പണി പഠിക്കണം മോനേ (2)
സായിപ്പ് സാറ് വെല്ലുന്ന നാല് പടം പിടിക്കേണം
സൂപ്പര്‍ സ്റ്റാറിന്‍ ഡേറ്റ് വാങ്ങീട്ട് സിനിമ ചെയ്യേണം

ജല്‍ദി ചലോ.. ജല്‍ദി കരോ
കം സേ.. കം.. ‌ദില്‍ ദേദോ യാര്‍
തൂ കോൻ ഹൈ.. മൈ കോൻ ഹൂം
ക്യോ സോച്കേ ജാരേ.. രഹോ..

ചാമ്പക്ക നെല്ലിക്ക ഉപ്പിലിട്ട്
വറ്റി വടിച്ചിട്ട് കൂട്ടുന്നേരം..
കണ്ണട വെക്കല്ലേ കണ്ണേട്ടാ..
ഞങ്ങള്‍ടെ പടം കണ്ടിട്ട് പോയാല്‍ മതി

അക്കുത്തിക്കുത്ത് ഇക്കരെക്കുത്ത്
ചെക്കനെ കണ്ടോ നീ..
ചെക്കന്റെ ചെത്തി മിനുക്കിയ ചേലൊത്ത പൂവൊത്ത
പെണ്ണിനെ കണ്ടോ നീ

നാട്ടില് ഏഷണി പറയും പെണ്ണുങ്ങളെ ഞെട്ടിക്കേണം
നാട്ടാരു് മൈക്ക് കെട്ടി നമ്മളെപ്പറ്റി പറയേണം
തിക്കല്ലേ തെരക്കല്ലേ ചേട്ടാ
നമ്മള് തെക്കോട്ടു വന്നവരല്ലേ
ഒടക്കല്ലേ ഒടിക്കല്ലേ ചേട്ടാ..
നമ്മള് വടക്കൂന്നു വന്നവരാണേ
ഒരു പടം പിടിക്കണം..ഹിറ്റാക്കി മാറ്റണം
നാട്ടുകാരൊക്കേ കൈകൊട്ടിപ്പാടേണം

hv60r-bAfxc