സുറുമകളെഴുതിയ കണ്ണിൽ

ishk ishk mere thoo hei

dil mem dil mem mere thoo hei

ishk ishk mere thoo hei

സുറുമകളെഴുതിയ കണ്ണിൽ
ഒരു സുന്ദരരൂപം കണ്ടു
മഞ്ഞുരുകും ഈ രാവിൽ
ഇടനെഞ്ചിൻ താളം കേട്ടു (2)

കാലൊച്ച കേൾക്കുംനേരം
ഇടനാഴിയിലേതോ കോണിൽ
അറിയാതെ അകലും രാവിൽ പാടാം
രാക്കിളിപ്പാട്ടിൻ ഈണങ്ങൾ
മൗലാ മൗലാ മേരേ മൗലാ മൗലാ മേരേ
മൗലാ മൗലാ മേരേ മൗലാ മൗലാ മേരേ

നിനിസ നിനിസ നിസ നിനിസസാ
നിനിസ നിനിസ നിസ നിസമപാ
സാ നിസരിപമ ഗമപനീ
മധപമഗരി സനിപനിസ

എവിടെയോ..
പ്രണയനിലാവിൻ തുള്ളികൾപോലെ
പെയ്തിടും...
പുലർമഞ്ഞിൽ പൂക്കും പൂവുകൾപോലെ
കിനാവിന്റെ മഞ്ചലിൽ ഏതോ തേന്മഴ
സിത്താറിന്റെ കമ്പികൾ നെയ്യും രാഗമായി
പാദസരങ്ങൾ ചേർന്നിടും
നിൻ നടനസ്വരങ്ങൾ കേട്ടിടാം
ഹൃദയവിപഞ്ചിയിൽ ആടും
നിൻ സുന്ദരരൂപം കാണാം
ഓ ..ഓ ..

അകലുമീ തംബുരുമീട്ടിയ പല്ലവിപോലെ
കണ്ണുകൾ.. കവിതകളെഴുതിയ ചായംപോലെ
നിലാവിന്റെ ചില്ലയിൽ ഏതോ പ്രാവുകൾ
പാടാൻ മെല്ലെ വന്നുവോ പാട്ടിൻ ഈണമായി 
സന്ധ്യകൾ ഉരുകും കവിളുകൾ
ഒരു സാന്ത്വന പുഴയായി  ഒഴുകിടാം
ചന്ദനമണിയും ഗന്ധവും
ഒരു കന്മദ മുകിലായി  പെയ്യാം

മൗലാ മൗലാ മേരേ മൗലാ മൗലാ മേരേ
മൗലാ മൗലാ മേരേ മൗലാ മൗലാ മേരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
surumakalezhuthiya kannil