നെടുമുടി വേണു
മലയാള ചലച്ചിത്ര നടൻ. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു. എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു, വേണുവിന്റെ സ്കൂൾ വിദ്യാഭ്യാസം.ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്‍പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു. 1978 -ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച് ഒക്ടോബർ 11, 2021 ന് നിര്യാതനായി.
ടി ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
പൂരം | നെടുമുടി വേണു | 1989 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒരു സുന്ദരിയുടെ കഥ | ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാവ് | തോപ്പിൽ ഭാസി | 1972 |
ആരവം | മരുത് | ഭരതൻ | 1978 |
തമ്പ് | ജി അരവിന്ദൻ | 1978 | |
തകര | ചെല്ലപ്പൻ ആശാരി | ഭരതൻ | 1979 |
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള് | ഫാദർ | ജോൺ എബ്രഹാം | 1980 |
സൂര്യന്റെ മരണം | രാജീവ് നാഥ് | 1980 | |
ആരോഹണം | ഗോപി | എ ഷെറീഫ് | 1980 |
ചാമരം | ഫാദർ | ഭരതൻ | 1980 |
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | സെയ്തലവി | ഫാസിൽ | 1980 |
സ്വപ്നരാഗം | യതീന്ദ്രദാസ് | 1981 | |
പ്രേമഗീതങ്ങൾ | ജോൺസൺ | ബാലചന്ദ്ര മേനോൻ | 1981 |
കോലങ്ങൾ | പരമു | കെ ജി ജോർജ്ജ് | 1981 |
പറങ്കിമല | കൊട്ടുവടി വേലു | ഭരതൻ | 1981 |
വേനൽ | പ്രദീപ് | ലെനിൻ രാജേന്ദ്രൻ | 1981 |
ചാട്ട | കൊസറ വൈരവൻ | ഭരതൻ | 1981 |
ഒരിടത്തൊരു ഫയൽവാൻ | ശിവൻ പിള്ള മേസ്തിരി | പി പത്മരാജൻ | 1981 |
താരാട്ട് | വേണു | ബാലചന്ദ്ര മേനോൻ | 1981 |
ചമയം | സത്യൻ അന്തിക്കാട് | 1981 | |
ഇളനീർ | ബാബു | സിതാര വേണു | 1981 |
തേനും വയമ്പും | രവി | പി അശോക് കുമാർ | 1981 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
താളവട്ടം | പ്രിയദർശൻ | 1986 |
ശ്രുതി | മോഹൻ | 1987 |
തീർത്ഥം | മോഹൻ | 1987 |
പൂരം | നെടുമുടി വേണു | 1989 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
ആലവട്ടം | രാജു അംബരൻ | 1993 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
രസം | രാജീവ് നാഥ് | 2015 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രസം | രാജീവ് നാഥ് | 2015 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
പൂരം | നെടുമുടി വേണു | 1989 |
കാവേരി | രാജീവ് നാഥ് | 1986 |
ആരോഹണം | എ ഷെറീഫ് | 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രസം | രാജീവ് നാഥ് | 2015 |
പൂരം | നെടുമുടി വേണു | 1989 |
കാവേരി | രാജീവ് നാഥ് | 1986 |
ആരോഹണം | എ ഷെറീഫ് | 1980 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
നെടുമുടി വേണു എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കഴകം | എം പി സുകുമാരൻ നായർ | 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
വെങ്കലം | ഭരതൻ | 1993 |
വടക്കുനോക്കിയന്ത്രം | ശ്രീനിവാസൻ | 1989 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
വിറ്റ്നസ് | വിജി തമ്പി | 1988 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കാഞ്ചനസീത | ജി അരവിന്ദൻ | 1978 | കൃഷ്ണൻ |