മയങ്ങി പോയി ഒന്നു മയങ്ങി പോയീ
മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി
അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി (2)
മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി..
പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാപൂന്തെന്നലും മടങ്ങിപ്പോയി (2)
കാലൊച്ച കേൾപ്പിക്കാതെൻ ജാലകോപാന്തത്തിങ്കൽ
കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ
അറിഞ്ഞില്ല ഞാൻ തെല്ലുമറിഞ്ഞില്ല ഞാൻ
(മയങ്ങിപ്പോയി...)
അങ്കണത്തൈമാവിന്മേൽ രാക്കിളിയിരുന്നൊരുശൃംഗാരപ്പാട്ടു പാടിയുണർത്തിയപ്പോൾ (2)
മുല്ലപ്പൂ നിലാവില്ല വാതായനത്തിലെൻ
അല്ലിത്താർബാണനില്ല ആരുമില്ല
ആരുമില്ല അടുത്താരുമില്ല
(മയങ്ങിപ്പോയി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mayangi poyi onnu mayang ipoyi
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 7 months ago by ജിജാ സുബ്രഹ്മണ്യൻ.