പനിനീരിലഞ്ഞി പറഞ്ഞുതന്നു

പനിനീരിലഞ്ഞി പറഞ്ഞുതന്നു
എന്റെ തറവാട്ടിലേക്കുള്ള പഴയ വഴി

പനിനീരിലഞ്ഞി പറഞ്ഞുതന്നു
എന്റെ തറവാട്ടിലേക്കുള്ള പഴയവഴി പൂവാങ്കുഴലികളടുത്തുവന്നു
തമ്മിലറിയാമോ എന്ന് കുശലം ചൊല്ലി
പൂവാങ്കുഴലികളടുത്തുവന്നു
തമ്മിലറിയാമോ എന്ന് കുശലം ചൊല്ലി. തിരുവോണ തിരിതെളിയും തീരം തേടി
പുഴ നീന്തി പുളിയിലയുടെ തണലും താണ്ടി
പഴം പാണൻ നന്തുണിയുടെ ഈണം വാങ്ങി
ഈ വരിനെല്ലിൻ വയലരുവിലെ വീടിൻ മുന്നിൽ....

പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ.....
ഞാൻ പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ...
പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ...
ഞാൻ പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ.

കൊത്തങ്കളങ്ങളാടിയൊരാതെക്കേ
തൊടിയിൽ ( കൊത്ത)
തത്തകളുടെ കിന്നാരം കേൾക്കാറുണ്ടോ
മൂവാണ്ടൻ മാവിന്റെ മുഴുതിങ്കൾ ചായുമ്പോൾ  മൂവന്തി ഇളം കാറ്റിൽകളി ചൊല്ലുണ്ടോ..
ചെന്തെങ്ങിൻ തൈ തലകൾ വിശറികളായി
ആടാറുണ്ടോ...
ചെന്തെങ്ങിൻ തൈ തലകൾ വിശറികളായി
ആടാറുണ്ടോ...

പനിനീരിലഞ്ഞി പറഞ്ഞുതന്നു
എന്റെ തറവാട്ടിലേക്കുള്ള പഴയ വഴി...
പത്തായപ്പുരചാരം കുഞ്ഞാത്തോളെ
ഇത്തിരി നീ എന്തേലും ചൊല്ലി തരുമോ(പത്തായ)
ചെറുനെല്ലി കൊമ്പത്തെ കുറുവാലി കിളിയെ നീ ഇപ്പോഴും എൻ കാര്യം പറയാറുണ്ടോ...
കവിളത്തൊരു മറുകുള്ളൊരു കൺമണിയുടെ കളിവീടുണ്ടോ...
കവിളത്തൊരു മറുകുള്ളൊരു കൺമണിയുടെ കളിവീടുണ്ടോ...

പനിനീരിലഞ്ഞി പറഞ്ഞുതന്നു
എന്റെ തറവാട്ടിലേക്കുള്ള പഴയ വഴി
പൂവാങ്കുഴലികളടുത്തുവന്നു
തമ്മിലറിയാമോ എന്ന് കുശലം ചൊല്ലി
പൂവാങ്കുഴലികളടുത്തുവന്നു
തമ്മിലറിയാമോ എന്ന് കുശലം ചൊല്ലി
തിരുവോണ തിരിതെളിയും തീരം തേടി
പുഴ നീന്തി പുളിയിലയുടെ തണലും താണ്ടി
പഴം പാണൻ നന്തുണിയുടെ ഈണം വാങ്ങി
ഈ വരിനെല്ലിൻ വയലരുവിലെ വീടിൻ മുന്നിൽ....

പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ.....
ഞാൻ പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ...
പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ...ഞാൻ പൂവേ പൊലി പൂവേ പൊലി പാടിക്കോട്ടെ.....

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineerilanji paranju thannu