നിൻ്റെ മിഴിയിൽ

നിൻ്റെ മിഴിയിൽ പൂക്കുവതെന്തൊരു വശ്യ മനോഹര ഗാനം
നിൻ്റെ കവിളിൽ തെളിയുവതെന്തൊരു മധുരിമ പുരളും ഗാനം 
(നിൻ്റെ മിഴിയിൽ)

എന്റെ കിനാവിൽ നിറ നിറ നിറയും നിൻ്റെ മധുരിത ഗാനം 
എൻ്റെ മനസ്സാം വീണയിലുണരും ഗാനം നീയല്ലോ 
മാമക മോഹം മാമല രാഗം (2)
മൽസഖീ നീയല്ലോ
(നിൻ്റെ മിഴിയിൽ)

നിന്നുടെ നാദ വിശേഷം എന്നിൽ നിറയും നിത്യവസന്തം 
വസന്ത രാഗം നീയാം രാഗം എന്നിലെ അനുരാഗം 
ശാശ്വതമാമീ അനുരാഗത്തിൻ (2)
വശ്യത എനിയ്‌ക്കു നൽകൂ 
(നിൻ്റെ മിഴിയിൽ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninte Mizhiyil