തുളസീദളമാല ചാർത്തി

തുളസീദളമാല ചാർത്തി നിന്റെ തളിർപ്പദം തഴുകിയെന്നാലേ കൃഷ്ണാ (1)
എൻ്റെ മനുജന്മം സായൂജ്യമാകൂ കൃഷ്ണാ
തിരുമിഴി എനിക്കായ്‌ നീ തുറക്കൂ

(തുളസീദളമാല ചാർത്തി)

മുരളീ കളനാദം ഒഴുകുന്നുവോ
നവരാഗ മധുമാരി പൊഴിയുന്നുവോ
ഹൃദയത്തിൻ മണിവീണ മൊഴിയുന്നുവോ (1)
അതിൽ നിൻ്റെ തിരുനാമം തെളിയുന്നുവോ

(തുളസീദളമാല ചാർത്തി)

നവനീത മൃദുഹാസം തൂകുമ്പോഴും
വ്രജനാരീ ഹൃദയങ്ങൾ പൂക്കുമ്പോഴും
ഒരു മീരയെൻ ഹൃത്തിൽ ജനിക്കുന്നുവോ
ഒരുകോടി ജന്മങ്ങൾ കൊതിക്കുന്നുവോ

(തുളസീദളമാല ചാർത്തി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thusasidalamaala Chaarthi