സുമസുന്ദരീ നീയെൻ മൃദുമഞ്ജരി
Singer:
Film/album:
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി
മനസ്സിന്റെ താരുണ്യ ലയ സുന്ദരി(2)
അനുരാഗമായെന്നിൽ അനുരാഗമായ്
അനുരാഗിണി സ്വർഗ്ഗ സുഖദായിനി
(സുമ...)
താരൊളി ചന്ദ്രിക താരാട്ടു പാടുന്ന
താരാ പഥങ്ങളിൽ നിന്നോ (2)
ആയിരം നാവുള്ള രാഗ ഭാവങ്ങളിൽ നിറഞ്ഞെത്തുന്നതെന്നോ
പറയുമോ പ്രിയേ പറയുമോ
(സുമസുന്ദരീ..)
മുഗ്ദ്ധാനുരാഗത്തിൻ മുന്തിരി തേൻ കുടം
മൊത്തിക്കുടിക്കുന്നതെന്നോ (2)
സ്വർഗ്ഗാനുഭൂതി തൻ പത്മ തീർത്ഥങ്ങളിൽ
നീ നൃത്തമാടുന്നതെന്നോ
പറയുമോ പ്രിയേ പറയുമോ
(സുമസുന്ദരീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sumasundari Neeyen Mridumanjari
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 2 months ago by ജിജാ സുബ്രഹ്മണ്യൻ.