എന്റെ വേദനയറിയാനെന്നും

 

എന്റെ വേദനയറിയാനെന്നും
പുല്ലാങ്കുഴലേ നീ മാത്രം
എന്റെ മുറിവുകൾ തഴുകാനെന്നും
തെന്നലേ സഖി നീ മാത്രം

എന്നോടൊത്തു നടന്നുഴലുന്നു
എന്റെ നിഴലേ നീ മാത്രം
എന്നോടൊത്തു തളർന്നിളവേൽക്കാൻ
എന്റെയഴലേ നീ മാത്രം

എന്റെ മനസ്സിനോടൊത്തു തുടിക്കാൻ
എന്നും കടലേ നീ മാത്രം
എൻ സ്വപ്നം പോൽ പെയ്യാതലയാൻ
വെള്ളിമുകിലേ നീ മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente vedana ariyan