അഗ്നിജ്ജ്വാലകളെ
Lyricist:
Film/album:
അഗ്നിജ്ജ്വാലകളേ വഴി നൽകൂ
എനിക്ക് വഴി നൽകൂ
ഞാനൊരു സൂര്യശില
എന്നിലെ അഗ്നിയെയുണർത്തിയ
സൂര്യനിതാ എൻ സൂര്യനിതാ
ആരണ്യകമേ കേൾക്കൂ
പ്രിയാരണ്യകമേ കേൾക്കൂ
സ്നേഹത്തിന്റെ മുഖം ഞാൻ നീട്ടിയ
പൂവിന്റേതാണെന്നോർക്കൂ
പ്രമദവനങ്ങളെയല്ലെൻ നൂപുര
മണികൾ വിളിപ്പൂ നിന്നെ
ആടിത്തളരും മുൻപേ
ഞാനാടിത്തളരും മുൻപേ
ആഗ്നേയാരുണമാക്കൈകളിൽ
വീണാത്മനിർവൃതി പുൽകട്ടെ
പ്രണയമനശ്വരമെന്നെൻ മൊഴികൾ
പ്രപഞ്ചമാകെ കേൾക്കട്ടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Agni jwalakale
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.