ഒരു നുള്ളു കുങ്കുമം
Singer:
Film/album:
ഒരു നുള്ളു കുങ്കുമം നിറുകയിൽ ചാർത്തി
അരികിലായ് അണയുമ്പോൾ സന്ധ്യേ
വിരഹവിഷാദമോ പരിഭവമോയെൻ
സഖിയുടെ ആർദ്രനയനങ്ങളിൽ
കൈക്കുമ്പിൾ നിറയെ സ്വപ്നങ്ങളും
മിണ്ടാതെ മിണ്ടിയ നിമിഷങ്ങളും
മനസ്സിലെ ചിപ്പിയിൽ ഒളിപ്പിച്ചു ഞാൻ
കടന്നതല്ല എങ്ങോ മറഞ്ഞതല്ല
നിൻ മിഴികളിലലിയും നീലനിലാവും
പ്രണയിനീ ഞാൻ മറന്നതല്ല
കാർത്തിക നാളിലെ കനകപ്രഭയിൽ
ഉലയും നാളം പോൽ വിറയാർന്നതും
പുളയുന്ന ലജ്ജയാൽ മുഖം താഴ്ത്തിയരിയ
നെയ്താമ്പൽ പോലെ നീ കൂമ്പിയതും
വിദുരവിഷാദമായ് സാന്ദ്രസ്മൃതിയായ്
പടരുന്നു എന്നിൽ നിറയുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Oru nullu kumkumam
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 9 months ago by ജിജാ സുബ്രഹ്മണ്യൻ.