കളകള നാദത്താൽ

കളകള നാദത്താൽ ഭൂപാളം  മൂളുന്ന കലയുടെ തോഴി നിളാനദി
മലയാളക്കരയുടെ തോഴി നിളാനദി..
കവികൾ വാഴ്ത്തിയ നിൻ പുണ്യതീരങ്ങൾ
ശാന്തമാണോ സഖി..ശാന്തമാണോ....

(കളകള നാദത്താൽ)

ഓർമ്മകളുറങ്ങുന്ന നിൻ പുളിനങ്ങളിൽ
നിണം വീണ പാടുകൾ മാഞ്ഞുപോയോ
ആ.........ആ.......ആ......
തുഞ്ചനും കുഞ്ചനും പാടിയുണർത്തിയ (1)
ആ പഴംപാട്ടുകൾ മറന്നുപോയോ...
സഖീ...ആ  പഴംപാട്ടുകൾ മറന്നുപോയോ...

(കളകള നാദത്താൽ)

പടവാളോങ്ങിയ തിരുമേനിമാരുടെ
മേൽക്കോയ്മയിപ്പോഴും തുടരുന്നുവോ
തിരുനാവായിലെ മാമാങ്കത്തിൻ്റെ (1)
സ്മരണികയാണോ നിൻ്റെ മൗനം
സഖീ...നിൻ്റെ മൗനം

(കളകള നാദത്താൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalakala Naadhathaal