Kunju Vava

Kunju Vava's picture

എന്റെ പ്രിയഗാനങ്ങൾ

  • വരമഞ്ഞളാടിയ രാവിന്റെ

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
    വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീര്‍ മലരാക്കി...

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയില്‍ കരിമഷിയാലേ
    കനവുകളെഴുതിയതാരേ‍..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..

    മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
    മഴയായ് ചാറിയതാരേ...
    ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലില്‍ തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..

     

    .

     

     
  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • ആദ്യവസന്തമേ ഈ മൂകവീണയിൽ - F

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവ ഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

    ഏഴഴകുള്ളൊരു വാർമയിൽ പേട
    തൻ സൗഹൃദ പീലികളോടെ (2)
    മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ ഇതിലേ വരുമോ
    രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
    പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

    പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ (2)
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ ഇതിലേ വരുമോ
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ

    ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
      നീലക്കുരുവികളേ
      തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
      വിങ്ങിക്കരയണ കാണാപ്പൂവിന്റെ
      കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
     
      തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
      മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
      വെറ്റില നാമ്പു മുറിക്കാൻ വാ
      കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
      കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
      മുത്തശ്ശിയമ്മയെ കാണാൻ വാ  (ചീര)
     മേലേ വാര്യത്തെ പൂവാലി പയ്യ്
      നക്കി തുടച്ചു മിനുക്കിയൊരുക്കണ
      കുട്ടിക്കുറുമ്പുകാരീ
      കിങ്ങിണി മാല കിലുക്കാൻ വാ
      കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
      തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
      തുള്ളിക്കളിച്ചു നടക്കാൻ വാ...  (ചീര)

  • സാഗരമേ ശാന്തമാക നീ

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

    തളിർത്തൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൌനസമാധിയായ്? (സാഗരമേ)

    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • സന്ധ്യേ കണ്ണീരിതെന്തേ

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

     

  • മറന്നിട്ടുമെന്തിനോ

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
    മൗനാനുരാഗത്തിൻ ലോലഭാവം..
    കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം...

    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
    നെഞ്ചോടൊതുക്കി കിടന്നിരുന്നു..
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
    കവിളോടുരുമ്മി കിതച്ചിരുന്നു..
    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
    ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

    അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ..
    മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയിൽ
    മാറോടമർത്തി കൊതിച്ചിരുന്നു..
    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു...

Entries

Post datesort ascending
Lyric കൊലുസ്സിൻ കൊഞ്ചലിൽ - F വെള്ളി, 21/08/2020 - 10:16
Lyric ചക്കിന് വെച്ചത് Mon, 17/08/2020 - 09:34
Lyric നാഗവീണ മീട്ടി Sun, 16/08/2020 - 22:08
Lyric കൊമ്പുകുഴൽ മേളം Sun, 16/08/2020 - 22:04
Lyric ഹോലി ഹോലി Sat, 15/08/2020 - 09:58
Lyric ദേവരാഗം ശ്രീലയമാക്കും Sat, 15/08/2020 - 09:54
Lyric ഉണരും വരെ വ്യാഴം, 13/08/2020 - 21:02
Lyric അനുരാഗചന്ദ്രനായ് വരൂ ചൊവ്വ, 11/08/2020 - 11:22
Lyric അക്കരെ ഇക്കരെ ചൊവ്വ, 11/08/2020 - 11:17
Lyric പൊന്നാര്യൻ വിളയുന്ന ചൊവ്വ, 11/08/2020 - 11:13
Lyric നിന്നെ ഞാൻ സ്നേഹിക്കുന്നു ചൊവ്വ, 11/08/2020 - 11:08
Lyric കുളിരല ഞൊറിയും ബുധൻ, 05/08/2020 - 23:17
Lyric വല്ലാത്തൊരു യോഗം Mon, 03/08/2020 - 21:10
Lyric പൊണ്ണുക്ക് പൂമനസ്സ് Sun, 02/08/2020 - 22:35
Lyric ആൽമരം ചായും നേരം Sun, 02/08/2020 - 22:19
Lyric നായ്ക്കരിമ്പ് കൂട് Sun, 02/08/2020 - 16:23
Lyric ചന്ദനം ചാറുന്ന ചക്കരപ്പന്തൽ Sun, 02/08/2020 - 16:17
Lyric ജിന്നു തന്ന ലഹരിയോ വ്യാഴം, 30/07/2020 - 14:09
Lyric അതിശയ സംഭ്രമ സാഗരം വ്യാഴം, 30/07/2020 - 14:03
Lyric പുലർവെയിൽ പൊന്നണിഞ്ഞും ബുധൻ, 29/07/2020 - 10:09
Lyric കിലുകിലെ കിണുങ്ങിയും ബുധൻ, 29/07/2020 - 10:04
Lyric പമ്പയാറ്റിറമ്പിൽ Sun, 26/07/2020 - 23:30
Lyric എന്റെ രാജയോഗം Sun, 26/07/2020 - 23:27
Lyric ഗണപതി പാദം Sun, 26/07/2020 - 23:23
Lyric സ്വർഗ്ഗം ഇനിയെനിക്ക് സ്വന്തം വെള്ളി, 24/07/2020 - 19:53
Lyric മറിമാൻ മിഴി ബുധൻ, 22/07/2020 - 11:30
Lyric മഞ്ഞിൻ മയൂരി ബുധൻ, 22/07/2020 - 11:26
Lyric എള്ളോളം മാരിക്കീറ് Mon, 20/07/2020 - 10:43
Lyric പുതുവർഷ പുലരി വെള്ളി, 17/07/2020 - 20:56
Lyric പൊൻതാലം തുളുമ്പിയോ വെള്ളി, 17/07/2020 - 20:39
Lyric പാടും നാം വീരരണഗീതങ്ങൾ വെള്ളി, 17/07/2020 - 20:27
Lyric ഒന്നു തൊട്ടാൽ വെള്ളി, 17/07/2020 - 19:00
Lyric ഒരു സൂര്യതേജസ്സായ് വെള്ളി, 17/07/2020 - 18:56
Lyric ഒരു മൗനമായ് (F) വെള്ളി, 17/07/2020 - 18:54
Lyric അയ്യേ അയ്യയ്യോ വെള്ളി, 17/07/2020 - 18:49
Lyric സഖി സഖി നിൻ ചിരിയിൽ വെള്ളി, 17/07/2020 - 09:57
Lyric ഇന്നുരാവിൽ പൂനിലാവിൽ വ്യാഴം, 16/07/2020 - 22:20
Lyric ജന്നത്തുൽ ഫിറദോസിൽ Mon, 13/07/2020 - 11:02
Lyric ഞാൻ നടന്നാൽ തുളുമ്പും വെള്ളി, 10/07/2020 - 17:08
Lyric പുന്നാരമാരൻ വരുന്നുണ്ടേ വ്യാഴം, 09/07/2020 - 09:59
Lyric അസാൻ ദി ലൈറ്റ് വ്യാഴം, 09/07/2020 - 02:24
Lyric മാനത്ത് പെടക്കണ പിറ Sat, 27/06/2020 - 10:24
Lyric കാരികിക്കിരി വ്യാഴം, 25/06/2020 - 15:55
Lyric കൈത്താളം കേട്ടില്ലേ (M) വ്യാഴം, 25/06/2020 - 15:51
Lyric എവിടെയെൻ ദുഃഖം (M) വ്യാഴം, 25/06/2020 - 15:49
Lyric കൈത്താളം കേട്ടില്ലേ - D വ്യാഴം, 25/06/2020 - 15:46
Lyric നീലകമലദളം അഴകിന്നലകളിൽ വ്യാഴം, 25/06/2020 - 15:42
Lyric ആരോട് ഞാനെന്റെ കഥ പറയും വ്യാഴം, 25/06/2020 - 15:39
Lyric തമ്പേറിൻ താളം Mon, 22/06/2020 - 10:32
Lyric നീലകമലദളം അഴകിന്നലകളിൽ ചൊവ്വ, 21/04/2020 - 18:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രിയമായ് Sun, 01/11/2020 - 23:13
പ്രിയമായ് Sun, 01/11/2020 - 23:13
കാണാത്തിങ്കൾ ബുധൻ, 28/10/2020 - 22:23
മഞ്ഞല മൂടും ചെണ്ടോ Mon, 26/10/2020 - 23:39
മഞ്ഞല മൂടും ചെണ്ടോ Mon, 26/10/2020 - 20:47
മഞ്ഞല മൂടും ചെണ്ടോ Mon, 26/10/2020 - 20:47
ഗുഡ് മോണിങ്ങ് Mon, 19/10/2020 - 23:37
ഗുഡ് മോണിങ്ങ് Mon, 19/10/2020 - 23:37
ആൽമരം ചായും നേരം Mon, 19/10/2020 - 22:33
ആൽമരം ചായും നേരം Mon, 19/10/2020 - 22:33
മോഹം മനസിലിട്ട് വ്യാഴം, 15/10/2020 - 21:52
മോഹം മനസിലിട്ട് വ്യാഴം, 15/10/2020 - 21:52
ഹയ്യട എന്തൊരു വ്യാഴം, 15/10/2020 - 14:21
ഹയ്യട എന്തൊരു വ്യാഴം, 15/10/2020 - 14:21
നീലരാവിൽ ബുധൻ, 14/10/2020 - 23:41
നീലരാവിൽ ബുധൻ, 14/10/2020 - 23:41
തങ്കക്കടമിഴി ബുധൻ, 14/10/2020 - 23:33
തങ്കക്കടമിഴി ബുധൻ, 14/10/2020 - 23:33
പത്മരാഗമായ് ബുധൻ, 14/10/2020 - 23:03
പത്മരാഗമായ് ബുധൻ, 14/10/2020 - 23:03
കല്യാണം അഞ്ചര കല്യാണം വ്യാഴം, 08/10/2020 - 00:13
കല്യാണം അഞ്ചര കല്യാണം വ്യാഴം, 08/10/2020 - 00:13
കല്യാണം അഞ്ചര കല്യാണം ബുധൻ, 07/10/2020 - 23:30
കല്യാണം അഞ്ചര കല്യാണം ബുധൻ, 07/10/2020 - 23:30
റോജ ചിന്ന റോജ Mon, 05/10/2020 - 21:28
റോജ ചിന്ന റോജ Mon, 05/10/2020 - 21:28
തക് താങ്ക് തകിടതോം Sun, 27/09/2020 - 10:44
തക് താങ്ക് തകിടതോം Sun, 27/09/2020 - 10:44
പാൽതെന്നലേ കുളിർപെയ്തുവാ വെള്ളി, 25/09/2020 - 20:09
തൂവെണ്ണിലാവോ വ്യാഴം, 24/09/2020 - 21:48
തൂവെണ്ണിലാവോ വ്യാഴം, 24/09/2020 - 21:48
ഹായ് ഹായ് ഹായ് വ്യാഴം, 24/09/2020 - 21:33
ഹായ് ഹായ് ഹായ് വ്യാഴം, 24/09/2020 - 21:33
പാൽതെന്നലേ കുളിർപെയ്തുവാ വ്യാഴം, 24/09/2020 - 21:22
പാൽതെന്നലേ കുളിർപെയ്തുവാ വ്യാഴം, 24/09/2020 - 21:22
ഇന്നുമമ്പിളി കൺതുറന്നത് വ്യാഴം, 24/09/2020 - 21:09
ഇന്നുമമ്പിളി കൺതുറന്നത് വ്യാഴം, 24/09/2020 - 21:09
പീലിക്കമ്മലണിഞ്ഞവളെ വ്യാഴം, 24/09/2020 - 20:53
പീലിക്കമ്മലണിഞ്ഞവളെ വ്യാഴം, 24/09/2020 - 20:53
ഈ വളപൊട്ടും Mon, 21/09/2020 - 15:21
മിന്നാമ്മിനുങ്ങേ (M) Sun, 20/09/2020 - 14:35
മിന്നാമ്മിനുങ്ങേ (M) Sat, 19/09/2020 - 23:03
മറഞ്ഞു പോയതെന്തേ ബുധൻ, 16/09/2020 - 23:51
മറഞ്ഞു പോയതെന്തേ ബുധൻ, 16/09/2020 - 23:44

Pages