ജന്നത്തുൽ ഫിറദോസിൽ

ജന്നത്തുൽ ഫിറദോസിൽ നിന്നും വന്നു
അരയന്നംപോൽ ഉല്ലാസം കൊള്ളുംഹൂറി
തൂവെണ്ണ കൈനഖമുണ്ടും കാൽതുമ്പാൽ കിസ്സകുറിച്ചും
മദനത്തേൻമുന്തിരി സത്തുചുവയ്കണ ചുണ്ടിണയിൽ
മോയിൻകുട്ടി ശീലുംകെട്ടി കിന്നാരകെസ്സും കൂട്ടി
ജന്നത്തുൽ....
ജന്നത്തുൽ ഫിറദോസിൽ നിന്നും വന്നു
അരയന്നംപോൽ ഉല്ലാസം കൊള്ളുംഹൂറി

വാഴപ്പൂന്തേനുണ്ടെൻ മോഹത്തിൻ വാവഞ്ഞാലി
കളിയാടി പാടിപോകുന്നാരംഭത്തത്തേ
തിത്തിത്താര തൂമുത്തേ
വിളയാടും മാനോ മീനോ പായും കണ്ണാലെ
ഒളിയമ്പേയ്തയ്യോ പൊന്നേ വീഴ്തല്ലേ
ചെറു നാണമലിഞ്ഞു വിരിഞ്ഞു വരും പാടലവർണ്ണ മലർചൊടിയിൽ
സങ്കോചത്തേൻ ചിന്തും ചിങ്കാരചന്തം
സങ്കോചത്തേൻ ചിന്തും ശിങ്കാരചന്തം
ജന്നത്തുൽ....(ജന്നത്തുൽ...)

താഴമ്പൂക്കന്നങ്ങൾ കാതോരം ചായംകൂട്ടി
അളകങ്ങൾ ചെല്ലംചെല്ലം ശീതങ്കംതുള്ളി ശീതചേലിമ്പം നുള്ളി
ശിശിരം നിൻ കൗമാരത്തിന്നാമ്പൽ പൂവായി
കരിവണ്ടിൻ മൗനം നീറി തേനൂറി
കതിരിട്ടു കിളുന്നു കിനാവുകളിൽ കാതരമായി ഇളംമിഴിയിൽ 
ഹൊയ്യാരം പൂവേ പൂവേ പയ്യാരം നീയേ
ഹൊയ്യാരം പൂവേ പൂവേ പയ്യാരം നീയേ
ജന്നത്തുൽ....(ജന്നത്തുൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jannathul Firdousil