കാലം വീണ്ടും മൂകമായ്
കാലം... വീണ്ടും മൂകമായ്
കാതം... താണ്ടുന്നേകനായ്
തീരം... കാണാ കടല്‍ക്കാക്കകള്‍
അലയുന്നുവോ അകലുന്നുവോ ദൂരങ്ങളില്‍
കാലം... വീണ്ടും മൂകമായ്
കാതം... താണ്ടുന്നേകനായ്
മണ്ണിലും മയ്യത്ത് കൂടിനും
ആരാരു ചോടളന്നു തന്നീവിധം
ഇടയില്‍ കാലം പണിയും പാലം
തുഴയേതെന്നോ തുണയാരെന്നോ
അറിയാതെ പായുന്നു പാവം മനം
കാലം... വീണ്ടും മൂകമായ്
കാതം... താണ്ടുന്നേകനായ്
ജീവിതം കൊയ്യുന്ന പാപവും
പുണ്യങ്ങളും ചുമന്നിടും റൂഹുകള്‍
തനിയെ പായും തനിയെ മേയും
വിഹിതം പോലെ ഖബറിന്‍ മേലേ
അറിയില്ല വാഴ്വവിന്റെ കാണാപ്പുറം
കാലം... വീണ്ടും മൂകമായ്
കാതം... താണ്ടുന്നേകനായ്
തീരം... കാണാ കടല്‍ക്കാക്കകള്‍
അലയുന്നുവോ അകലുന്നുവോ ദൂരങ്ങളില്‍
കാലം... വീണ്ടും മൂകമായ്
കാതം... താണ്ടുന്നേകനായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalam veendum mookamaai
Additional Info
Year:
1993
ഗാനശാഖ: