ആരോട് ഞാനെന്റെ കഥ പറയും
ആരോടു ഞാനെന്റെ കഥ പറയും
നീല കടലിനോടോ ചിത്രശലഭങ്ങളോടോ
ആരോടു ഞാനെന്റെ കഥ പറയും
നീല കടലിനോടോ ചിത്രശലഭങ്ങളോടോ
ആരോടു ഞാൻ......
ആരോടു ഞാനെന്റെ പരിഭവമോതും മുകിലിനോടോ തിങ്കൾ തോഴിയോടോ...
[ ആരോടുഞാനെന്റെ]
നീലക്കടലിന്റെ താന്തമാം വാക്കുകൾ
കരയുടെ കാതിൽ ചൊല്ലിയാലോ
നീലക്കടലിന്റെ താന്തമാം വാക്കുകൾ
കരയുടെ കാതിൽ ചൊല്ലിയാലോ
കരയിൽ വിരുന്നു വരും വസന്തമാകഥയറിയും
അവയെല്ലാം പൂക്കളായ് വിടരും ...
പൂവിൽ നിന്നാ കഥ പൂമ്പാറ്റയറിയും
എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും
[ആരോടുഞാനെന്റെ]
കോടകാർമുകിൽ എന്റെയീ പല്ലവി
കുളിർ മഴയായ് മണ്ണിൽ തൂവിയായോ
കോടകാർമുകിൽ എന്റെയീ പല്ലവി
കുളിർ മഴയായ് മണ്ണിൽ തൂവിയായോ
നല്ലിളംകാറ്റത് പാഴ്മുളം തണ്ടിൽ
നെഞ്ചിലെ ഗാനമായ് മാറ്റിയാലോ
പൗർണ്ണമിരാവത് പാൽക്കടലാക്കും
എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും
[ആരോട് ഞാനെന്റെ]