ഉണരും വരെ
ഉണരും വരെ രാവുണരും വരെ
കാത്തു കാത്തിരുന്നു മൂവന്തി
ആകാശ കാവിലെ വെണ്ണിലാവൂഞ്ഞാലിൽ
വാസന്ത പഞ്ചമി പെണ്ണുറങ്ങി
യാമമുറങ്ങി യമുനയുറങ്ങി
യദുവേണുകേണുറങ്ങി
[ ഉണരും വരെ.....
വെറുതേ വെറുതേ പൂവിരിഞ്ഞു
വെറുതേ വെറുതേ പുഴയൊഴുകി
വെറുതേ വെറുതേ പൂവിരിഞ്ഞു
വെറുതേ വെറുതേ പുഴയൊഴുകി
ഒരുപോള കണ്ണടച്ചുറങ്ങാനാവാതെ
തേങ്ങീ പാവം പൂങ്കാറ്റ്
ഒരുപോള കണ്ണടച്ചുറങ്ങാനാവാതെ
തേങ്ങീ പാവം പൂങ്കാറ്റ്
മണിനാഗക്കാവും
അരയാൽ ചില്ലയും
തിരിയോല താളവും തലചായ്ച്ചുറങ്ങി
[ ഉണരും വരെ......
ആരോ കനവിൽ മാടിവിളിച്ചു ആരോ ഹൃദയം തൊട്ടുണർത്തി
ആരോ കനവിൽ മാടിവിളിച്ചു ആരോ ഹൃദയം തൊട്ടുണർത്തി
കരയുടെ മാറിൽ തലതല്ലി മാഞ്ഞു പുഴയുടെ മാനസ മണിത്തിരകൾ
കരയുടെ മാറിൽ തലതല്ലി മാഞ്ഞു പുഴയുടെ മാനസ മണിത്തിരകൾ
ആരിനി ആമ്പൽ കുടനിവർത്തും
ആരിനി പുഞ്ചിരിപാൽ കുടംനിറയ്ക്കും
[ ഉണരും വരെ .....