കൈത്താളം കേട്ടില്ലേ (M)

കൈത്താളം കേട്ടില്ലേ നീ മണിക്കോലം കണ്ടില്ലേ
പഞ്ചാരി കേട്ടില്ലേ പൊന്നാന വന്നില്ലേ 
ആരു പറഞ്ഞെടി ആരു പറഞ്ഞെടി 
ആയില്യം കാവിലിന്നാറാട്ടല്ലെന്ന്
വെള്ളിമാൻതുളളീല്ലേ തുള്ളിക്കൊരുകുടം പെയ്തില്ലേ ആരുതന്നെടി മുക്കുറ്റി നിനക്കായിരം മുത്തുള്ള മൂക്കുത്തി  മൂക്കുത്തി
         [ കൈത്താളം....
കണ്ണാടി നോക്കണം കണ്ണെഴുതേണം
കാലിൽ രണ്ടിലും ചിലങ്ക കെട്ടേണം
കണ്ണാടി നോക്കണം കണ്ണെഴുതേണം
കാലിൽ രണ്ടിലും ചിലങ്ക കെട്ടേണം
വെള്ളോട്ട് വിളക്കെടുത്ത് 
തോഴിമാരൊത്തു നടന്ന്
മാദേവനെ വരവേൽക്കാൻ അല്ലിമലർക്കാവിലെത്തേണം
പണ്ടേപോലെ നീ ആടേണം   ആ
പണ്ടേപോലെ നീ പാടേണം ആ
പണ്ടേപോലെ നീ ആടേണം   
പണ്ടേപോലെ നീ പാടേണം
ആടിപ്പാടി ആലോലമാടി നടക്കേണം   ആ ....
ആടിപ്പാടി ആലോലമാടി നടക്കേണം  

ധനി ധനി പധമപ പസനിസ ധനിപധ പരിസരി നിസധരി പധ പമഗരിസ
           [കൈത്താലം....
ഊഞ്ഞാലാടണം പൊന്നണിയേണം
കസവുള്ള കോടിമുണ്ട്ഞൊറിഞ്ഞുടുക്കേണം
ഊഞ്ഞാലാടണം പൊന്നണിയേണം
കസവുള്ള കോടിമുണ്ട്ഞൊറിഞ്ഞുടുക്കേണം
പാതിരാപൂചൂടി തൃത്താലം കൈയ്യിലേന്തി തിരുതാളം തുടികൊട്ടി പൂക്കില പോലെ തുടിക്കേണം
പൂക്കളെ പോലെ കുണുങ്ങേണം
പൂമഴ പോലെ ചിരിക്കേണം
പൂക്കളെ പോലെ കുണുങ്ങേണം
പൂമഴ പോലെ ചിരിക്കേണം
ഇത്തിരി പൂവിനോടൊത്തിരി കാര്യങ്ങൾ ചൊല്ലേണം
ഓ....
ഇത്തിരി പൂവിനോടൊത്തിരി 
കാര്യങ്ങൾ ചൊല്ലേണം

പനിധനിപധമപ പനിസ ഗനിപധ പരിസരി നിസഗനി പധപമ ഗനിസ
         [ കൈത്താലം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaithalam kettille

Additional Info

Year: 
1999

അനുബന്ധവർത്തമാനം