എവിടെയെന്‍ ദുഃഖം

എവിടെയെന്‍ ദുഃഖം മറച്ചുവയ്ക്കും
ഞാനെങ്ങനെ കണ്ണീരടക്കി നിര്‍ത്തും
ഉള്ളില്‍ കൊടുങ്കാറ്റു വീശിയുണരുമ്പോള്‍
എങ്ങനെ ഞാന്‍ സ്നേഹവീണ മീട്ടും തോഴീ
എങ്ങനെ ഞാന്‍ കരയാതിരിക്കും
(എവിടെ)

നാം നട്ട പൊന്നശോകത്തില്‍ ആര്‍ദ്രമാം
ശോണപുഷ്പങ്ങള്‍ വിരിയില്ലേ
സ്വപ്നങ്ങള്‍ മായുന്ന രാവിന്‍ കളിത്തട്ടില്‍
മുറിവേറ്റ തിങ്കള്‍ ഇനിവരില്ലേ
ഇത്രമേല്‍ സ്നേഹിച്ചതെന്തിനു നാം
എന്നറിയാതെ കേഴുന്നു ഹൃദയം
(എവിടെ)

പൊയ്പ്പോയ ബാല്യത്തിന്‍ കൈവളയൊച്ചയും
കാല്‍പ്പാടുകള്‍ നൊന്ത കൗമാരവും
എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കിലെന്നു ഞാന്‍
വെറുതെ ഇന്നാശിച്ചുപോയി
നിന്‍റെയീ പൊന്‍‌മുഖം കൈക്കുമ്പിളില്‍ കോരി-
യെടുക്കട്ടെ കാണട്ടെ നൂറുവട്ടം
(എവിടെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Evideyen dukham

Additional Info

Year: 
1999

അനുബന്ധവർത്തമാനം