എവിടെയെൻ ദുഃഖം (M)

എവിടെയെൻ ദു:ഖം മറച്ചുവെക്കും ഞാൻ
എങ്ങനെ കണ്ണീരടക്കി നിർത്തും
ഉളളിൽ കൊടുങ്കാറ്റ് വീശിഉണരുമ്പോൾ
എങ്ങനെഞാൻ സ്നേഹവീണ മീട്ടും തോഴി എങ്ങനെ ഞാൻ കരയാതിരിക്കും
          [ എവിടെയെൻ....
നാംനട്ട പൊന്നശോകത്തിൽ ആർദ്രമാം ശോണപുഷ്പങ്ങൾ വിരിയില്ലേ
നാംനട്ട പൊന്നശോകത്തിൽ ആർദ്രമാം ശോണപുഷ്പങ്ങൾ വിരിയില്ലേ
സ്വപ്നങ്ങൾ മായുന്ന രാവിൻ കളിത്തട്ടിൽ
മുറിവേറ്റ തിങ്കളിനി വരില്ലേ
ഇത്രമേൽ സ്നേഹിച്ചതെന്തിനു നാമെന്നറിയാതെ കേഴുന്നു ഹൃദയം
           [ എവിടെയെൻ...
പൊയ്പോയ ബാല്യത്തിൻ കൈവളയൊച്ചയും
കാൽപാടുകൾ നൊന്ത കൗമാരവും
പൊയ്പോയ ബാല്യത്തിൻ കൈവളയൊച്ചയും
കാൽപാടുകൾ നൊന്ത കൗമാരവും
എല്ലാം മറക്കാൻ കഴിഞ്ഞെങ്കിലെന്നു ഞാൻ
വെറുതേയിന്നാശിച്ചുപോയി
നിന്റെയി പൊൻമുഖം കൈക്കുമ്പിളിൽ കോരി എടുക്കട്ടെ കാണട്ടെ നൂറുവട്ടം
             [ എവിടെയെൻ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Evideyen dukham

Additional Info

Year: 
1999

അനുബന്ധവർത്തമാനം