പമ്പയാറ്റിറമ്പിൽ

പമ്പയാറ്റിറമ്പിൽ
പൊന്നമ്പിളി വീണുറങ്ങി
രാക്കടമ്പയേറി ഒരു പുലരിയോടി വന്നു
ഓണപൂമൊഴിയായ്
ഒരു താരാട്ട്
         [ പമ്പയാറ്റിറമ്പിൽ
ഉണ്ണികൈയ്യിൽ നിന്നുമീ
കന്നി കൈനീട്ടം
കരമണി മിന്നൽ കാപ്പിൽ പൂഞ്ചേല്
നിറഞ്ഞു പൈമ്പാൽ കിണ്ണം
തിളങ്ങി തിരുമുറ്റം
ഇടങ്ങൾ മുത്ത് പൊലിഞ്ഞു
നിറഞ്ഞു നിലവറകൾ
കാടി കരിമുകിലേ
ഇനി ഓടോട്
           [ പമ്പയാറ്റിറമ്പിൽ
താലി പീലി കാറ്റിൽ
കൊന്ന പൂന്തോപ്പിൽ
ഓടക്കുഴലിൽ ചിന്നി സംഗീതം
വലംപിരി ശംഖുമുഴങ്ങി
തുടങ്ങി മേളങ്ങൾ
കുളങ്ങരെ കുരവ തുടങ്ങി
ഉറഞ്ഞു കോലങ്ങൾ ഊഞ്ഞാൽ കുരുവികളെ
ഇനിയാടാട്
      [ പമ്പയാറ്റിറമ്പിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pambayattirambil

Additional Info

Year: 
1994

അനുബന്ധവർത്തമാനം