ഗണപതി പാദം

താംത തകജണു താംതതകജണു താംതക്കിട്ടക്കജണു താംതക്കതക്കജണു
തക്കിതങ്കിടതരികിടതോം ധിംതതോം ധിംതതോം
തക്കിതങ്കിടതരികിടതോം ധിംതതോം ധിംതതോം
തക്കിതങ്കിടതരികിട ധിംതതോം
തക്കിതങ്കിടതരികിട ധിംതതോം
തക്കിതങ്കിടതോം തകിട താങ്കിടതോം തകതോം തകതോം  തത്തോം
തകതോം തകതോം  തത്തോം
തകതോം തകതോം  തത്തോം

ഗണപതി പാതം തുണയായ് വരണം
നർത്തന മണ്ഡപമുണരേണം
ഗാനസരസ്വതി വീണാ വാതിനി സ്വരജതി സംഗതിയരുളേണം
നാരദ സംഗീത മന്ത്രങ്ങളിൽ നന്ദീ മദ്ധള താളങ്ങളിൽ
വരദ സങ്കൽപ്പ മമര മഞ്ചീരലയത്തിൽ തുടിക്കും ധ്രുതഗതിയിൽ
ആ....       [ ഗണപതി...

തധിണ താം തകതോം
തധിണ താം തകതോം
തധിണ താം തധിണതാം തകതോം തകതോം തങ്കിടതരികിട തോം ധി
തങ്കിടതരികിട തോം തധിതങ്കിടതരികിടതോം തത്തോം തകതോം താ
തത്തോം തകതോം താ
തത്തോം തകതോം താ
തധിംങ്കണ തോം തധിംങ്കണ തോം
തധിം തരികിടതോം താ

ശൈല നന്ദിനി തമ്പുരു മീട്ടും
ആനന്ദ യാമങ്ങളിൽ
കൈലാസനാഥൻ
നർത്തനമാടും താണ്ഡവ താളങ്ങളിൽ
നാഗതളയിളകി
തങ്ക തുടിയിളകി
പൂത്തിരുവാതിര കോടിയണിഞ്ഞു
ഭൂതഗണങ്ങളിരമ്പിയിറങ്ങി
മംഗളഗംഗാ ധാരയിലമ്പിളി മിന്നൊളി ചിതറും താളം പോലെ
മംഗളഗംഗാ ധാരയിലമ്പിളി മിന്നൊളി ചിതറും താളം പോലെ
വരദസങ്കൽപ്പ മമരമഞ്ചീരലയത്തിൽ തുടിക്കും ധ്രുതഗതിയിൽ
ആ.....    [ ഗണപതി...
ആ :... ആ..... ആ... ആ
ഓ.... ഓ
മുരളീലോലൻ ശൃങ്കാരഭാവം
പകരും യാമങ്ങളിൽ
ഗോകുലമാകെ ദിവ്യാനുരാഗം
നിറയും രാഗങ്ങളിൽ
കാട്ടാറലയിളകും
നൃത്തക്കളരികളിൽ
ഓരോ ഗോപിയിലോരോ ഗോപനു മോരോ ഗോപനിലോരോ ഗോപിയു മുന്മദ രാത്രിയിൽ രാസ വികാര വസന്തതരംഗം തേടും നേരം
ഉന്മദ രാത്രിയിൽ രാസ വികാര വസന്തതരംഗം തേടും നേരം
അനഘ സങ്കല്പ മമരമഞ്ചീര ലയത്തിൽ തുടിക്കും ധ്രുതഗതിയിൽ
ആ....ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganapathi paadham

Additional Info

Year: 
1994

അനുബന്ധവർത്തമാനം