എന്റെ രാജയോഗം

എന്റെ രാജയോഗം ഈനിമിഷം
എന്റെ രാജധാനി നിൻഹൃദയം'
എന്റെ രാജയോഗം ഈനിമിഷം
എന്റെ രാജധാനി നിൻഹൃദയം'
നീയെൻ വേണുവിൽ മറഞ്ഞ ഗാനം
      [ എന്റെ രാജയോഗം
പാതി വിരിഞ്ഞാലും
പനിനീർ പൂഞ്ചൊടിയിൽ
തൂമധുരം നുകരാനായ്
തുമ്പി പെണ്ണുവരും.
ആ ..‌ ആ
പാതി വിരിഞ്ഞാലും
പനിനീർ പൂഞ്ചൊടിയിൽ
തൂമധുരം നുകരാനായ്
തുമ്പി പെണ്ണുവരും
ഈ രാവിൽ നൂറഴകിൽ
നീയെൻ മൊഹതുമ്പി പാടുമീണം
        [ എന്റെരാജയോഗം
ചേറിലോളിഞ്ഞാലും
ആമ്പൽ പൂമൊട്ടിൻ
തിരുഹൃദയം തേടി വരും
പൂന്തിങ്കൾ പെണ്ണ്
ആ.... ആ
ചേറിലോളിഞ്ഞാലും
ആമ്പൽ പൂമൊട്ടിൻ
തിരുഹൃദയം തേടി വരും
പൂന്തിങ്കൾ പെണ്ണ്
പ്രാണസഖീ 
ഓ...ഓ
എൻ മിഴിയിൽ
ഉം.... ഉം
നീയൊരു തിങ്കളായ്
വിരിഞ്ഞ നാണം
എന്റെ രാജയോഗം ഈനിമിഷം
എന്റെ രാജധാനി നിൻഹൃദയം
        [ എന്റെരാജയോഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente rajayogam

Additional Info

Year: 
1994

അനുബന്ധവർത്തമാനം