ഈ വളപൊട്ടും

ഈ വളപൊട്ടും പീലിയും കിട്ടുവാൻ എത്രനാൾ കൊതിച്ചുവെന്നോ
ഈ വളപൊട്ടും പീലിയും കിട്ടുവാൻ എത്രനാൾ കൊതിച്ചുവെന്നോ
ഈ പൊൻതിടമ്പിന്റെ നിഴലായ് നടക്കുവാൻ എത്രനാൾ നിനച്ചുവെന്നോ
എന്റെ സ്നേഹാക്ഷരങ്ങൾക്ക് മറുവാക്ക് കിട്ടുവാൻ
എത്രനാൾ കാതോർത്തുവെന്നോ
എന്റെ സ്നേഹാക്ഷരങ്ങൾക്ക് മറുവാക്ക് കിട്ടുവാൻ
എത്രനാൾ കാതോർത്തുവെന്നോ
         [ ഈ വളപൊട്ടും....

പൊന്നാതിരകളിൽ അമ്പലകുളങ്ങരെ
അഷ്ടമംഗല്യവുമായ് ഒരുങ്ങിയിട്ടും
പൊന്നാതിരകളിൽ അമ്പലകുളങ്ങരെ
അഷ്ടമംഗല്യവുമായ് ഒരുങ്ങിയിട്ടും
വരണോരും പോണോരുമറിഞ്ഞൊരാ രഹസ്യം
അറിയേണ്ടയാളന്നറിഞ്ഞില്ല
വരണോരും പോണോരുമറിഞ്ഞൊരാ രഹസ്യം
അറിയേണ്ടയാളന്നറിഞ്ഞില്ല
         [ ഈ വളപൊട്ടും....

ജീവഞരമ്പുകൾ തന്ത്രിയാക്കി
സ്വന്തം പ്രാണസ്വരങ്ങൾ മീട്ടിയിട്ടും
ജീവഞരമ്പുകൾ തന്ത്രിയാക്കി
സ്വന്തം പ്രാണസ്വരങ്ങൾ മീട്ടിയിട്ടും
ഒരുജന്മം മുഴുവൻ സാധകം ചെയ്തിട്ടും
കേൾക്കേണ്ടയാളന്നറിഞ്ഞില്ല
ഒരുജന്മം മുഴുവൻ സാധകം ചെയ്തിട്ടും
കേൾക്കേണ്ടയാളന്നറിഞ്ഞില്ല
       [ ഈ വളപൊട്ടും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Ee valapottum

Additional Info

Year: 
2001